നവാഗതനായ സൂരജും കവിത രാധേശ്യാമും പ്രണയജോഡിയാകുന്ന സിനിമ ഒരു കുറ്റാന്വേഷണകഥ കൂടി പറയുന്നുണ്ട്. നവാഗതനായ സുരേഷ് വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അണിയറപ്രവര്‍ത്തകരും പ്രധാന താരങ്ങളുമെല്ലാം പുതുമുഖങ്ങളായിട്ടും, ഒരു അന്യഭാഷയായിട്ടും മോഹന്‍ലാല്‍ ഈ ചിത്രത്തിന് ഡേറ്റ് കൊടുത്തത് കഥയുടെ പ്രത്യേകത കണക്കിലെടുത്താണ്.
1994ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ഗാണ്ഡീവം എന്ന തെലുങ്ക് ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. അന്യഭാഷാ ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇതാദ്യമല്ല. ഉന്നൈപ്പോല് ഒരുവന് എന്ന തമിഴ് ചിത്രത്തിലെയും കമ്പനി എന്ന ഹിന്ദിച്ചിത്രത്തിലെയും മോഹന്‍ലാലിന്റെ പൊലീസ് കഥാപാത്രങ്ങള്‍ പ്രശസ്തങ്ങളാണ്.