നിവിന്‍ പോളിക്ക് ഹീറോയിനായി, മഞ്ജിമ!

തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (15:10 IST)
ക്യാമറാമാന്‍ വിപിന്‍ മോഹന്‍റെ മകള്‍ മഞ്ജിമ നായികയായി വരുന്നു. നിവിന്‍ പോളിയുടെ നായികയായാണ് പഴയ ബാലതാരത്തിന്‍റെ തിരിച്ചുവരവ്. വിനീത് ശ്രീനിവാസന്‍റെ നായികയായാണ് മഞ്ജിമ എത്തുന്നത്.
 
നവാഗതനായ പ്രജിത് കാരണവര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു പ്രണയകഥയാണ്. ഇപ്പോള്‍ ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജില്‍ പഠിക്കുന്ന മഞ്ജിമ, വിനീത് ശ്രീനിവാസന്‍റെ തിരക്കഥയില്‍ ആകൃഷ്ടയായാണ് ഈ സിനിമയുടെ ഭാഗമാകാമെന്ന് സമ്മതിച്ചത്. 
 
വിനീത് ശ്രീനിവാസനും അജു വര്‍ഗീസും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
 
പ്രിയം, മധുരനൊമ്പരക്കാറ്റ് എന്നിവയാണ് മഞ്ജിമ ബാലതാരമായി തിളങ്ങിയ ചിത്രങ്ങള്‍. ഇതില്‍ മധുരനൊമ്പരക്കാറ്റിലെ അഭിനയത്തിന് ഒട്ടേറെ പുരസ്കാരങ്ങളും മഞ്ജിമയ്ക്ക് ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക