രഞ്ജിതിന്റെ മൂന്ന് സിനിമകളിൽ ഗണപതി അഭിനയിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്, സ്പിരിറ്റ്, പുത്തൻപണം. ഇതിൽ സ്പിരിറ്റ് ഒഴികെ രണ്ടെണ്ണത്തിലും മമ്മൂട്ടി ആയിരുന്നു നായകൻ. മമ്മൂക്ക വളരെ കൂളാണെന്ന് ഗണപതി പറയുന്നു. പുത്തൻപണത്തിൽ ജോയ്ൻ ചെയ്യുന്നതിനു മുന്പ് കണ്ടപ്പോൾ നീ വളർന്നോ, മീശയൊക്കെ വച്ചല്ലോ എന്നായിരുന്നു അദ്ദേഹം ചെയ്തതെന്ന് ഗണപതി അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുന്നു.
മമ്മൂക്ക എപ്പോഴും വളരെ സപ്പോർട്ടീവ് ആണെന്ന് ഗണപതി പറയുന്നു. മോഹൻലാലിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും പരിചയം മമ്മൂക്കയുമായിട്ടാണെന്ന് താരം വ്യക്തമാക്കുന്നു. അദ്ദേഹം വളരെ സിൻസിയറായ ഒരു മനുഷ്യനാണ്. സിൻസിയറായി മാത്രമേ പെരുമാറുകയുള്ളൂ. ഇന്നു കണ്ടിട്ടു നാളെ മറന്നു പോയെന്നു മമ്മൂക്ക പറയില്ല. അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെങ്കിൽ എന്നും അത്തരം സൗഹൃദങ്ങളും ബന്ധങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് മമ്മൂക്കയെന്നും ഗണപതി പറയുന്നു.