ദിലീപിന്‍റെ ‘ഗ്രാമഫോണ്‍’ ഓര്‍മ്മയുണ്ടോ? ഇപ്പോള്‍ പൃഥ്വിരാജ് അത് ഓര്‍ക്കും!

ശനി, 2 ജൂലൈ 2016 (14:03 IST)
കമല്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘ഗ്രാമഫോണ്‍’ 2003ലാണ് റിലീസ് ചെയ്തത്. മികച്ച സിനിമയെന്ന പേരെടുത്ത ചിത്രം കൊച്ചിയിലെ ജൂതത്തെരുവിന്‍റെ പശ്ചാത്തലത്തിലാണ് വികസിച്ചത്.
 
ജൂതവിഭാഗത്തില്‍ പെട്ടവരുടെ ഒറ്റപ്പെടലിന്‍റെയും സങ്കടങ്ങളുടെയും ചിത്രീകരണത്തിനാണ് ഗ്രാമഫോണ്‍ ഊന്നല്‍ കൊടുത്തത്. ജൂതസമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു സിനിമ കൂടി വരികയാണ്. പൃഥ്വിരാജ് നായകനാകുന്ന ‘ഇസ്ര’.
 
ഒരു ഹൊറര്‍ ചിത്രമാണ് ഇസ്ര. ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം പ്രിയ ആനന്ദാണ് നായിക. വെള്ളിനക്ഷത്രം, അനന്തഭദ്രം തുടങ്ങിയ ഹൊറര്‍ ടച്ചുള്ള സിനിമകളില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇസ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ദുബായ്, ശ്രീലങ്ക, മുംബൈ എന്നിവിടങ്ങളിലും ഇസ്രയുടെ ചിത്രീകരണം നടക്കും.

വെബ്ദുനിയ വായിക്കുക