പിന്നീട് മോഹന്‍ലാലിന്‍റെ ലോഹം 2.14 കോടി രൂപയാണ് ആദ്യദിനത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍ മോഹന്‍ലാലിന്‍റെ ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് യുവസൂപ്പര്‍താരം സുല്‍ക്കര്‍ സല്‍മാന്‍ കൊടുങ്കാറ്റായി. ദുല്‍ക്കറിന്‍റെ ‘ചാര്‍ലി’ ആദ്യദിനത്തില്‍ 2.18 കോടിയും ‘കലി’ ആദ്യദിനത്തില്‍ 2.33 കോടിയും കളക്ഷന്‍ നേടി.
എന്നാല്‍ മോഹന്‍ലാലും ദുല്‍ക്കറും തമ്മിലുള്ള ഈ മത്സരം ഇവിടെ ഒത്തുതീര്‍ക്കാം. കാരണം, മാസ് സിനിമകളുടെ തമ്പുരാനായ സാക്ഷാല്‍ മമ്മൂട്ടി ജൂലൈ ഏഴിന് ‘കസബ’യുമായി വരുന്നുണ്ട്. കേരളത്തില്‍ മാത്രം 150 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.