ടി പി വധം സിനിമയാക്കുന്നു; അഭിനയിക്കാന്‍ ആളെ കിട്ടാനില്ലെന്ന് സംവിധായകന്‍

ഞായര്‍, 30 സെപ്‌റ്റംബര്‍ 2012 (17:14 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധം ഇതിവൃത്തമാക്കി താന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആളെ കിട്ടുന്നില്ലെന്ന് സംവിധായകന്‍ മൊയ്തു താഴെത്ത്. ടി പി 51 വയസ്, 51 വെട്ട് എന്ന പേരില്‍ മൊയ്തു ചിത്രം നേരത്തെ അനൌണ്‍സ് ചെയ്തെങ്കിലും അഭിനയിക്കാന്‍ ആളേ കിട്ടാത്തതിന്റെ പേരില്‍ ഷൂട്ടിംഗ് വൈകുകയായിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ പല മലയാള നടന്‍‌മാരെ സമീപിച്ചെങ്കിലും പാര്‍ട്ടിയെ ഭയന്ന് അവരാരും അഭിനയിക്കാന്‍ തയ്യാറാകുന്നില്ലെന്ന് മൊയ്തു പറയുന്നു.

രമയുടെ വേഷം ചെയ്യാ രോഹിണിയെ സമീപിച്ചെങ്കിലും അവരും ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായില്ല. മലയാള നടന്മാര്‍ പിന്മാറിയ സാഹചര്യത്തില്‍ തമിഴ്, കന്നട നടന്മാരെ വച്ച് സിനിമ സംവിധാനം ചെയ്യാനിരിക്കുകയാണ് മൊയ്തു. ഒക്ടോബര്‍ പത്തിന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

ഒഞ്ചിയത്ത് സി പിഎമ്മിന് വേണ്ടി ''ഇനി ഞാന്‍ മടങ്ങുന്നില്ല'' എന്ന ചിത്രവും സി പി എം നേതാവ് പി ജയരാജന്റെ സഹോദരി സതീദേവിയുടെ വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 'കൂറുമ്പ്രനാടിന്റെ താളം' എന്ന ചിത്രവും നേരത്തെ മൊയ്തു സംവിധാ‍നം ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക