കുമളിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസുകാരന്‍ ഷെഫീക്കിനെയും അതേപോലെ പീഡനത്തിനിരയാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത അദിതി എസ് നമ്പൂതിരിയെയും ഓര്‍ത്ത് വേദനിച്ച് മോഹന്‍ലാലിന്റെ ലേഖനം.
കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗിലാണ് മോഹന്‍ലാല്‍ തന്റെ വേദനകള്‍ പങ്കുവച്ച് പ്രതികരിക്കാന്‍ ആവശ്യപ്പെടുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും അന്യന്റെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും ഒളിഞ്ഞുനോക്കുന്ന മലയാളി. ജീവനു വേണ്ടിയുള്ള കുഞ്ഞിന്റെ അലറിക്കരച്ചില്‍ കേള്‍ക്കുന്നില്ലെന്നും പൊള്ളിയ ഉടലുമായി നടക്കുന്ന കുഞ്ഞ് ശരീരം കാണുന്നില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
അടി കൊടുക്കേണ്ടവന്‍ അടുകൊടുക്കാന്‍ നാം തയ്യാറാവുന്നില്ലെന്നും പ്രതികരിക്കാത്ത മനുഷ്യന്‍ ഷണ്ഡനാണെന്നും ‘അച്ഛന്റെ ചുടു കണ്ണീര്‍‘ എന്ന തലക്കെട്ടുലെഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ തന്റെ പ്രതിഷേധവും വേദനയും പങ്കുവയ്ക്കുന്നു.
കടപ്പാട്- http://www.blog.thecompleteactor.com/
അടുത്ത പേജില്‍- കംസന്‍മാരെ തടയാന്‍ ഓരോരുത്തരും കൃഷ്ണനാവണം
PRO
‘അംഗവൈകല്യങ്ങളില്ലാതെ ബുദ്ധിവൈകല്യങ്ങളില്ലാതെ ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്നുവീഴുകയെന്നതാണ് ഈ പ്രപഞ്ച സംവിധാനത്തിലെ ഏറ്റവും വിസ്മയകരമായ സംഭവം. അമ്മയ്ക്കും അച്ഛനുമൊപ്പം സമസ്ത പ്രപഞ്ചവും അവന്/അവള്‍ക്ക് വേണ്ടി മനസ്സ് തപിച്ച് പ്രാര്‍ഥിച്ചിരിക്കാ‘മെന്നുമാണ് മോഹന്‍ലാല്‍ ലേഖനം തുടങ്ങുന്നത്.
‘ഈ കുറിപ്പ് അവസാനിക്കുമ്പോള്‍ കുഞ്ഞുങ്ങളെ കരിമ്പാറയില്‍ അടിച്ചുകൊല്ലുന്ന കംസന്റെ കഥയും ചിത്രവും മനസില്‍ വരുന്നു. കേരളം കംസന്റെ(കംസന്മാരുടെ) നാടാവുകയാണോ? ഒരു കംസന് അന്തകനാകാന്‍ ഒരു കൃഷ്ണന്‍ വന്നു. ഒരായിരം കംസന്മാര്‍ വന്നാലോ? ഓരോരുത്തരും കൃഷ്ണനാവുകയോ വഴിയുള്ളു‘വെന്നും മോഹന്‍ലാല്‍ പറയുന്നു.
‘കേഴുക മമ നാടേ. ഇത്രയും എഴുതിയത് മോഹന്‍ലാല്‍ എന്ന നടനല്ല. അച്ഛനാണ് . ആ വേദനയിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നുവെന്ന് ‘ പറഞ്ഞ് മോഹന്‍ലാല്‍ ലേഖനം അവസാനിപ്പിക്കുന്നു.