മലയാളത്തില്‍ മെഗാഹിറ്റായ ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം ‘ചാര്‍ലി’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ചാര്‍ലിയുടെ തമിഴ് റീമേക്ക് അവകാശം പ്രമോദ് ഫിലിംസ് സ്വന്തമാക്കി.
താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചുകഴിഞ്ഞെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. തമിഴ് റീമേക്ക് സംവിധാനം ചെയ്യാന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന് താല്‍പ്പര്യമില്ലെന്നാണ് അറിയുന്നത്.
ഉണ്ണി ആര്‍ തിരക്കഥയെഴുതിയ ചാര്‍ലി ഇപ്പോഴും കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.