കലാഭവന്‍ മണി ഇനി എംഎല്‍എ മണി

തിങ്കള്‍, 23 മെയ് 2011 (15:45 IST)
PRO
PRO
കലാഭവന്‍ മണി ഇനി എം എല്‍ എ മണിയാകും. ശ്രീജിത്ത്‌ പലേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എംഎല്‍എ മണി- പത്താം ക്ലാസും ഗുസ്തിയും'എന്ന ചിത്രത്തിലാണ് കലാഭവന്‍ മണി നായകവേഷം അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കുന്നത് കലാഭവന്‍ മണിയാണ്. ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നതും കലാഭവന്‍ മണിയാണ്.

ശ്രീജിത്ത്‌ പലേരി ഒടുവില്‍ ചെയ്ത പ്രിയപ്പെട്ട നാട്ടുകാരെ എന്ന ചിത്രത്തിലും കലാഭവന്‍ മണി അഭിനയിച്ചിരുന്നു. ബാല, ലക്ഷ്മി ശര്‍മ്മ. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, മാള അരവിന്ദന്‍, എം ആര്‍ ഗോപകുമാര്‍, അനീഷ് രവി, ഗണേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക