'ഓനായും ആട്ടുകുട്ടിയും' ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ്. മിഷ്കിന്‍ സംവിധാനം ചെയ്ത ഈ സിനിമ പക്ഷേ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെത്തന്നെ ചിത്രം ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
ഈ സിനിമയ്ക്ക് സംഗീതം നല്‍കിയത് ഇളയരാജയായിരുന്നു. പാട്ടുകളൊന്നുമില്ലാത്ത സിനിമയുടെ പശ്ചാത്തല സംഗീതമായിരുന്നു ഇളയരാജ ചെയ്തത്. സിനിമയുടെ ഇമോഷനോട് ചേര്‍ന്നുനില്‍ക്കുന്ന ഗംഭീരമായ പശ്ചാത്തല സംഗീതമെന്നാണ് ഏവരും അഭിപ്രായപ്പെട്ടത്.
മിഷ്കിന്‍റെ പുതിയ സിനിമയ്ക്ക് പേര് 'പിശാച്' എന്നാണ്. സംവിധായകന്‍ ബാലയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകനായി ആദ്യം നിശ്ചയിച്ചത് ഇളയരാജയെത്തന്നെ ആയിരുന്നു. എന്നാല്‍ ഇളയരാജ പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയതായാണ് പിന്നീട് അറിഞ്ഞത്.
തന്‍റെ സിനിമകളില്‍ സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വ്യക്തിയല്ല മിഷ്കിന്‍ എന്ന കാരണം പറഞ്ഞണത്രേ ഇളയരാജ ചിത്രത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ മിഷ്കിന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
അരോള്‍ കുരോളി എന്ന പുതുമുഖമാണ് പിശാചിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്.