ആന്‍റണിയായി അഭിനയിച്ചു, സുരാജിന് നേരെ കൈയേറ്റശ്രമം!
തിങ്കള്‍, 23 ജനുവരി 2012 (14:59 IST)
PRO
നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനുനേരെ കൈയേറ്റശ്രമം. ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന ചിത്രത്തില്‍ നിര്‍മ്മാതാവും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്‍റെ സന്തത സഹചാരിയുമായ ആന്‍റണി പെരുമ്പാവൂരുമായി സാദൃശ്യമുള്ള കഥാപാത്രമായി അഭിനയിച്ചു എന്നാരോപിച്ചാണ് ഒരു സംഘം ആളുകള്‍ സുരാജിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്.
‘ആന്‍റണി പെരുമ്പാവൂരായി അഭിനയിക്കാന്‍ നീ ആളായോ’ എന്ന് ആക്രോശിച്ചുകൊണ്ട് സുരാജ് സഞ്ചരിച്ചിരുന്ന കാര്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നുവത്രെ.
ഏറ്റുമാനൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍റെ പ്രവര്‍ത്തകരാണോ സുരാജിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല.