കുഞ്ഞുമാലാഖയെ വരവേൽക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളായ അസിനും രാഹുലിനും എല്ലാ ആശംസകളും എന്നായിരുന്നു അക്ഷയ്യുടെ കുറിപ്പ്. തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെണ്‍കുഞ്ഞ് എത്തിയിരിക്കുന്നു എന്നാണ് അസിന് ഇന്‍സ്റ്റഗ്രാമിൽ കുറിച്ചത്. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന് കുറിച്ചു.
കുഞ്ഞിനെ എടുത്ത് കൊണ്ട് നിൽക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. അക്ഷയ്ക്കൊപ്പം അസിൻ, ഹൗസ്ഫുൾ 2, കിലാഡി 786 എന്നീ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.