അനുരാഗ കരിക്കിന്‍‌വെള്ളം - പൃഥ്വി നിര്‍മ്മിക്കും, ആസിഫ് നായകനാകും!

വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (16:46 IST)
ആസിഫ് അലി നായകനാകുന്ന ചിത്രം പൃഥ്വിരാജ് നിര്‍മ്മിക്കുന്നു. ‘അനുരാഗ കരിക്കിന്‍‌വെള്ളം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിജു മേനോനും ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും.
 
ആശാ ശരത് ആണ് ഈ സിനിമയില്‍ ബിജു മേനോന്‍റെ നായികയാകുന്നത്. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്‍റെ സഹോദരന്‍ റഹ്‌മാന്‍ ഖാലിദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.
 
നവീന്‍ ഭാസ്കര്‍ തിരക്കഥയെഴുതുന്ന ‘അനുരാഗ കരിക്കിന്‍‌വെള്ളം’ നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു പ്രണയകഥയാണ്. ആസിഫ് അലിയുടെ നായിക ആരാവണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. 
 
ഒക്‍ടോബര്‍ 15ന് ചിത്രീകരണം ആരംഭിക്കും. ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’യാണ് ഓഗസ്റ്റ് സിനിമ നിര്‍മ്മിച്ചതില്‍ പൃഥ്വിരാജ് അഭിനയിക്കാത്ത ഏകചിത്രം. ആ ശ്രേണിയിലേക്കാണ് അനുരാഗ കരിക്കിന്‍‌വെള്ളം എത്തുന്നത്.

വെബ്ദുനിയ വായിക്കുക