സമൃദ്ധിയുടെ നാണയക്കിലുക്കമായി ഫെംഗ്ഷൂയി

PRO
ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയി സമ്പത്തിനെയും ഭാഗ്യാനുഭവങ്ങളെയും വര്‍ദ്ധിപ്പിക്കാനും സഹായമാവും. ഇതിനായി ഫെംഗ്ഷൂയി ഭാഗ്യ വസ്തുക്കള്‍ വീടിനുള്ളില്‍ ശരിയായ സ്ഥാനത്ത് സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

സമ്മാനമായി നല്‍കാനും വീടിനുള്ളില്‍ സൂക്ഷിക്കാനും അനുയോജ്യമായ ഫെംഗ്ഷൂയി ഭാഗ്യ വസ്തുക്കളില്‍ ചിലവയെ അറിയൂ,

ഭാഗ്യ നാണയങ്ങള്‍: ഇവ സമ്മാനമായി നല്‍കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ഭാഗ്യാനുഭവങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. നാണയങ്ങള്‍ ചുവന്ന ചരടില്‍ ബന്ധിക്കുന്നത് ഫലം കൂട്ടും.

മൂ‍ന്നുകാലന്‍ തവള: ഇത് ഫെംഗ്ഷൂയിയില്‍ സമ്പത്തിനെ ദ്യോതിപ്പിക്കുന്ന പ്രധാന ചിഹ്നമാണ്. മൂന്നുകാലന്‍ തവളയുടെ വായില്‍ ഒരു നാണയവും കാണാം. ഇത് വീടിന്‍റെ മുന്‍‌വശത്താണ് വയ്ക്കേണ്ടത്. തവള വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന രീതിയില്‍ വേണം വയ്ക്കാന്‍. ഈ ചിഹ്നം ദീര്‍ഘായുസ്സുമായും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പ്രാധാന്യം കൂടുന്നു.

സ്വര്‍ണപൂച്ച: ഇത് ഫെംഗ്ഷൂയി വസ്തുക്കളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. സമൃദ്ധിയും ഒപ്പം സംരക്ഷണവും ഉറപ്പാക്കുന്ന ചിഹ്നമാണിത്.

സ്വര്‍ണ പൂച്ചയ്ക്ക് രണ്ട് ഭാവങ്ങളാണ്. ഒരു വശത്ത് സന്തോഷഭാവത്തിലുള്ള പൂച്ച ഇടത് കൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന നിലയിലാണ്. ഇത് സമ്പത്തിനെ ആകര്‍ഷിക്കുന്ന ഭാവമാണെന്നാണ് വിശ്വാ‍സം. മറുവശത്ത് പൂച്ചയുടെ ഭാവം മൃദുവല്ല. കൈയ്യില്‍ ഒരു ചൂലും കാണാം. ഇത് നിങ്ങളുടെ ദുരനുഭവങ്ങളെ തുടച്ച് മാറ്റാനാണെന്നാണ് വിശ്വാസം.

സമൃദ്ധിയുടെ പാത്രം: നമുക്ക് തന്നെ സമൃദ്ധിയുടെ പാത്രം നിര്‍മ്മിക്കാവുന്നതാണ്. ഇതിനായി ഒരു ലോഹപാത്രത്തില്‍ നാണയങ്ങള്‍ നിറച്ചാല്‍ മതിയാവും. ഇത് മുറിയുടെ വടക്ക് പടിഞ്ഞാറ് മൂലയില്‍ വേണം സൂക്ഷിക്കാന്‍. സമൃദ്ധിയുടെ പാത്രം മറ്റാരും കാണാത്തയിടത്തു വേണം സൂക്ഷിക്കാനെന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക