വിജ്ഞാന മലപോലെ ഫെംഗ്ഷൂയി പഗോഡ

ഞായര്‍, 5 ജൂലൈ 2009 (17:47 IST)
PROPRO
ഫെംഗ്ഷൂയി പഗോഡ എന്ന് പറഞ്ഞാല്‍ വിജ്ഞാനം, സമാധാനം, നിശബ്ദത എന്നിവയുടെ പ്രതിരൂപമാണ്. വിജ്ഞാനികള്‍ മലപോലെ അല്ലെങ്കില്‍ ഒരു പഗോഡ പോലെ അചഞ്ചലമായിരിക്കും എന്നാണ് ഫെംഗ്ഷൂയി എന്ന ചൈനീസ് ശാസ്ത്രം വിശദീകരിക്കുന്നത്.

സാഹിത്യപരമായ ഉന്നതി, പ്രശസ്തി, തൊഴില്‍ പരമായ ഉയര്‍ച്ച, സംരക്ഷണം എന്നിവ ലഭ്യമാക്കാന്‍ ഫെംഗ്ഷൂയി പഗോഡയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, വിജ്ഞാനപരമായ ഉന്നതി ലഭ്യമാക്കാനാണ് മിക്കവരും ഈ ഫെംഗ്ഷൂയി ഭാഗ്യവസ്തു സ്വന്തമാക്കുന്നത്.

വിപരീത ഊര്‍ജ്ജത്തെ കുടുക്കിലാക്കുന്ന ഒരു തടവറയായും ഫെംഗ്ഷൂയി പഗോഡയെ കണക്കാക്കുന്നു. ഇത്തരത്തില്‍, വിപരീത ഊര്‍ജ്ജത്തെ പ്രസരിപ്പിക്കാന്‍ അനുവദിക്കാതെ നല്ല ഊര്‍ജ്ജമായ “ചി”യുടെ പ്രഭാവം നിലനിര്‍ത്താന്‍ പഗോഡ സഹായിക്കുന്നു.

പഗോഡകള്‍ മേശമേലോ പഠനസ്ഥലത്തോ ജോലിസ്ഥലത്തോ വയ്ക്കാവുന്നതാണ്. പഗോഡകള്‍ കിഴക്ക് മൂലയ്ക്കാണ് വയ്ക്കേണ്ടത്.

വിദ്യാര്‍ത്ഥികളുടെ മേശമേല്‍ പഗോഡ വയ്ക്കുന്നതിലൂടെ അവര്‍ക്ക് പരീക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ അകലുമെന്നും ശ്രദ്ധയും ചിന്താശേഷിയും വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു. തൊഴില്‍‌പരമായ ഉന്നതിക്ക് പഗോഡകള്‍ ഓഫീസിലാണ് വയ്ക്കേണ്ടത്.

വെബ്ദുനിയ വായിക്കുക