ഫെംഗ്ഷൂയി പാ ക്വാ

PRO
‘പണം ധാരാളമുണ്ടായിരുന്നു, പോകെപ്പോകെ എല്ലാം കൈവിട്ട് പോയി’. ഇത് നിങ്ങളുടെ അനുഭവമാണോ? ആണെങ്കിലും അല്ലെങ്കിലും ഒരു കാര്യം ശ്രദ്ധിക്കുക, ഗൃഹ നിര്‍മ്മിതിയില്‍ പാകപ്പിഴകള്‍ ഉണ്ടെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കാമെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഉദാഹരണത്തിന്, ഒരു വീടിന്‍റെ കുളിമുറിയോ, അടുക്കളയോ സമ്പത്തിന്‍റെ ദിശയിലാണെന്ന് കരുതുക. ആ വീട്ടിലെ സമ്പത്തിന്‍റെ ഉറവിടത്തിന് ശക്തിക്ഷയം സംഭവിക്കാന്‍ അധിക നേരം വേണ്ട എന്നാണ് ഫെംഗ്ഷൂയി വിശ്വാസം.

ഒരു സ്ഥലത്തിന്‍റെ ഫെംഗ്ഷൂയി ഏറ്റവും ലളിതമായി തിട്ടപ്പെടുത്താന്‍ പാ ക്വാ എന്ന ഫെംഗ്ഷൂയി മാപ്പ് ഉപയോഗിക്കാം. ഐ ചിംഗിന്‍റെ ചിഹ്നങ്ങളോട് കൂടിയ ഒരു അഷ്ടഭുജ രേഖാചിത്രമാണ് പാക്വാ.

ഒരുസ്ഥലത്തിന്‍റെ, കെട്ടിടത്തിന്‍റെ, മുറികളുടെ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാധനത്തിന്‍റെ ഫെംഗ്ഷൂയി വിവരങ്ങള്‍ നിര്‍ണയിക്കാന്‍ പാ ക്വാ ഉപയോഗിക്കാം. അതായത്, അനാരോഗ്യകരമായ ഇടങ്ങള്‍, ആരോഗ്യകരമായ ഊര്‍ജ്ജ നില കൂടുതല്‍ വേണ്ട ഇടങ്ങള്‍ തുടങ്ങിയവ കണ്ടു പിടിക്കാനും അവയ്ക്ക് പരിഹാരമുണ്ടാക്കാനും പാ ക്വാ ഉപയോഗപ്പെടുത്താം.

ഫെംഗ് ഷൂയിയിലെ എട്ട് സ്വാധീനങ്ങളെ കുറിച്ചാണ് പാ ക്വാ പറയുന്നത്. രേഖാ ചിത്രമനുസരിച്ചുള്ള സ്വാധീനങ്ങള്‍ മനസ്സിലാക്കാന്‍ പട്ടിക നോക്കുക.

സ്വാധീനം
ദിശ
തൊഴില്‍, വ്യാപാരം
വടക്ക്
വിജ്ഞാനം, വിദ്യാഭ്യാസം
വടക്ക് കിഴക്ക്
കുടുംബം,ആരോഗ്യം
കിഴക്ക്
സമ്പത്ത്
തെക്ക് കിഴക്ക്
പ്രശസ്തി
തെക്ക്
ദാമ്പത്യം
തെക്ക് പടിഞ്ഞാറ്
സൃഷ്ടിപരത
പടിഞ്ഞാറ്
സഹായം
വടക്ക് പടിഞ്ഞാറ്