ആത്മാര്‍ത്ഥതയോടെ മാത്രമേ ഷിബു ജോലി ചെയ്തിട്ടുള്ളൂ. കമ്പനി നടത്തുന്ന എല്ലാ സെമിനാറുകളിലും പങ്കെടുക്കുകയും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്യുന്ന ഇയാള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്നാണ് പരാതി. എന്തിനേറെ, ഏറ്റവും കൂടുതല്‍ സമയം ജോലിക്കായി നീക്കിവയ്ക്കുന്ന ഇയാള്‍ ഇപ്പോള്‍ പുറത്താക്കല്‍ ഭീഷണിയെ നേരിടുകയാണ്!
ഇത് ഒരു ഷിബുവിന്റെ മാത്രം കാര്യമാണോ? അല്ല, അനേകം ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പ്രശ്നമായിരിക്കാം. ഇതിനു കാരണമായി പലകാര്യങ്ങളും ഉണ്ടാവാം. ഫെഗ്ഷൂയി പ്രകാരമുള്ള പരിഹാര നിര്‍ദ്ദേശങ്ങളില്‍ നല്ല ഊര്‍ജ്ജമായ “ചി”യെ ഉപയോഗപ്പെടുത്തി തൊഴില്‍ രംഗം ശക്തമാക്കാവുന്നതാണ്.
ഓഫീസില്‍ നിങ്ങളുടെ ഇരിപ്പിടം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കാം. വാതിലുകള്‍ക്കോ ജനാലകള്‍ക്കോ പുറം തിരിഞ്ഞാണോ നിങ്ങള്‍ ഇരിക്കുന്നത്. അങ്ങനെയെങ്കില്‍, ഇത് അവിശ്വാസ്യതയ്ക്ക് വഴിയൊരുക്കും. പറ്റുമെങ്കില്‍ ഇരിപ്പിടം ഭിത്തിക്ക് പുറംതിരിഞ്ഞ് ഇരിക്കത്തക്ക വിധത്തില്‍ ക്രമീകരിക്കൂ.
നിങ്ങളുടെ ഇരിപ്പിടത്തിന് എതിരെ പര്‍വ്വതങ്ങളുടെ ചിത്രം തൂക്കൂ. ഇതില്‍ വെള്ളത്തിന്റെ സാനിധ്യം വേണ്ട. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പുള്ള മനോനില കൈവരിക്കാന്‍ സഹായിക്കുമെന്നാണ് ഫെംഗ്ഷൂയി പറയുന്നത്.
നിങ്ങള്‍ ഒരു തുറന്ന ഷെല്ഫിന് പുറംതിരിഞ്ഞിരിക്കുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇത് വിഷം പുരട്ടിയ കൂരമ്പുകള്‍ നിങ്ങള്‍ക്ക് നേരെ പാഞ്ഞുവരുന്ന പ്രതീതി സൃഷ്ടിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്. ഈ സ്ഥാനം മാറുകയോ അല്ലെങ്കില്‍ ഷെല്‍ഫ് തുണി ഉപയോഗിച്ച് മറയ്ക്കുകയോ ചെയ്യാം.
WD
നിങ്ങളുടെ ഓഫീസ് ടേബിള്‍ ഒരു ടോയ്ലറ്റിന്റെ ഭിത്തിയുമായി ചേര്‍ന്നാണെങ്കില്‍ നിര്‍ഭാഗ്യം നിങ്ങളെ വിട്ടുമാറില്ല. ഫ്ലഷിലൂടെ ജലം വാര്‍ന്ന് പോകും പോലെ ഭാഗ്യാവസരങ്ങളും നഷ്ടമാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഓഫീസില്‍ നിങ്ങളുടെ മേശ പുറത്തേക്ക് തള്ളി നില്ക്കുന്ന ബീമുകള്‍ക്ക് അടിയിലാവാതിരിക്കാനും ശ്രദ്ധ വേണം. ബീമുകളും വിപരീത ഊര്‍ജ്ജമായ “ഷാര് ചി” ആണ് പ്രവഹിപ്പിക്കുന്നത്. ഇതുമൂലം ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബീമില്‍ “ബാംബൂ ഫ്ലൂട്ടുകള്‍“ തൂക്കുന്നത് ഒരു പരിധി വരെ സഹായിക്കും.
നിങ്ങള്‍ ക്യുബിക്കിളിലാണ് ഇരിക്കുന്നതെങ്കിലും ഓഫീസ് ഇരിപ്പിടത്തിന് മാറ്റം വരുത്താന്‍ പറ്റാത്ത സാഹചര്യത്തിലാണെങ്കിലും വിഷമിക്കേണ്ടതില്ല. “ചി” ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്ന ഫീനിക്സ്, കപ്പല്‍ യാത്ര, ക്രിസ്റ്റല്‍ തുടങ്ങിയ ഫെംഗ്ഷൂയി വസ്തുക്കളും നല്ല ഊര്‍ജ്ജത്തെ പ്രദാനം ചെയ്യും. ഇത് ഒരളവു വരെ ഓഫീസ് അന്തരീക്ഷം വരുതിയിലാക്കാനും നിങ്ങള്‍ക്ക് സഹായമാവും.
ഇതിനൊക്കെ പുറമെ, നിങ്ങളുടെ ഉറക്കവും തൊഴിലില്‍ കാണിക്കുന്ന ഉത്സാഹവും തമ്മിലും നല്ല ബന്ധമുണ്ട്. നല്ല ഉറക്കം ലഭിച്ചാല്‍ മാനസിക സംഘര്‍ഷത്തിന് അയവ് ലഭിക്കുകയും അതുവഴി ശാന്തമായി പ്രതികരിക്കാനും അസ്വാഭാവിക സന്ദര്‍ഭങ്ങളെ പോലും വരുതിയിലാക്കാനുള്ള “ചി” സ്വന്തമാക്കാനും കഴിയും. നല്ല ഉറക്കത്തിന് ശരിയായ ദിശ പ്രതിപാദിക്കുന്ന നിങ്ങളുടെ ക്വാ നമ്പര്‍ അനുസരിച്ചുള്ള പട്ടിക താഴെ നല്കിയിരിക്കുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ തലയുടെ ഭാഗം പട്ടികയില്‍ പറയുന്ന ദിശയിലേക്കായിരിക്കണം.