ഷോർട്ട് ഹെയറിൽ കൂളായി ജ്യോതിർമയി, കൂട്ടിന് നസ്രിയയും!

കെ ആര്‍ അനൂപ്

വ്യാഴം, 5 നവം‌ബര്‍ 2020 (16:01 IST)
മലയാള സിനിമയിലെ ക്യൂട്ട് നടിയാണ് നസ്രിയ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ ജ്യോതിർമയിയുടെ കൂടെയുള്ള നടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോട്ടോകളിൽ ജ്യോതിർമയിയുടെ ഹെയർ സ്റ്റൈലാണ് ഹൈലൈറ്റ്. നിരവധി താരങ്ങളാണ് ഇവരുടെയും ചിത്രങ്ങൾക്ക് കമൻറുമായി എത്തിയത്. റിമി ടോമി, റിമ കല്ലിങ്കൽ തുടങ്ങിയവര്‍ ഇരുവരെയും ഒന്നിച്ച് കണ്ടതിൻറെ സന്തോഷം പങ്കുവെച്ചു. ഷോർട്ട് ഹെയറിൽ കൂൾ ലുക്കിലാണ് ജ്യോതിർമയി.
 
വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ജ്യോതിർമയി. 2015ൽ സംവിധായകൻ അമൽ നീരദിനെയാണ് നടി വിവാഹം കഴിച്ചത്. കുറെ നാളുകൾക്കു ശേഷം തങ്ങളുടെ പ്രിയതാരത്തെ കണ്ടതിൻറെ സന്തോഷത്തിലാണ് ആരാധകർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍