വിവാഹ ബൊക്കെകള്‍ക്കും മുഖംമാറ്റം

ക്രിസ്ത്യന്‍ വിവാഹത്തില്‍ വധുവിനെ ശ്രദ്ധേയമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് വിവാഹ ബൊക്കെകളാണ്. ആഭരണങ്ങളുടെ ന്യൂതന ഡിസൈനുകളേയും വിവാഹ സാരിയുടെ പകിട്ടിനേയും കുറിച്ചുള്ള ചര്‍ച്ചകള്‍പോലെ തന്നെ വിവാഹ ബൊക്കെയുടെ പുത്തന്‍ ഫാഷനും ഇപ്പോള്‍ സംസാരവിഷയമാണ്. അതുകൊണ്ടാകാം ബൊക്കെയിലെ പുതിയ പരീക്ഷണങ്ങള്‍ ക്രിസ്ത്യന്‍ വധുക്കള്‍ ഉറ്റുനോക്കുന്നത്.

ഓര്‍ഗാന്‍ടി തുണിയില്‍ തീര്‍ത്ത കൃത്രിമ പുᅲങ്ങളായിരുന്നു വിവാഹ ബൊക്കെയിലെ ആദ്യകാല ഫാഷന്‍. സാറ്റീന്‍ തുണിയിലെ പൂക്കള്‍ പിന്നെ ആ സ്ഥാനം ഏറ്റെടുത്തു. ബൊക്കെ വിപണിയിലെ സജീവ സാന്നിധ്യമായിരുന്ന ഓര്‍ക്കിഡ് പുᅲങ്ങളുടെ ആകര്‍ഷണീയതയും ഇന്ന് നഷ്ടപ്പെട്ട മട്ടാണ്. ലില്ലി, ഡച്ച് റോസ്, ആന്തൂറിയം തുടങ്ങിയവയില്‍ തീര്‍ക്കുന്ന ബൊക്കെകള്‍ക്കാണ് ഇന്നാവശ്യക്കാരേറെ.

കൃത്രിമ പൂക്കളോട് വിട

ഓരോ വിവാഹ സീസണിലും പുത്തന്‍ ഫാഷനുകള്‍ ബൊക്കെ വിപണിയില്‍ പരീക്ഷിക്കാറുണ്ട്. അതില്‍ ശ്രദ്ധേയമാകുന്നവ അക്കാലത്തെ ട്രന്‍റായി അറിയപ്പെടുന്നു.

വിവാഹ ബൊക്കെയിലെ പുത്തന്‍ ട്രന്‍റ് കാര്‍ണേഷന്‍ ബൊക്കെകളാണ്. കൃത്രിമ പൂക്കള്‍ ഇന്ന് അപൂര്‍വ്വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഓര്‍ക്കിഡ് പുᅲങ്ങള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ബാംഗ്ളൂരില്‍ നിന്ന് വരുന്ന പൂക്കള്‍ക്കാണ് ഇന്നാവശ്യക്കാര്‍ ഏറെ.


പുഷ്വിപണിയിലെ നൂതന പ്രവണതകള്‍ വസ്ത്രത്തിനിണങ്ങുന്ന ഫാഷനും നിറത്തിനുമനുസരിച്ചാണ്. ഫ്രോക്ക്, വിവാഹ ഗൗണ്‍ എന്നിവയാണ് ധരിക്കുന്നതെങ്കില്‍ അധികം നിറമില്ലാത്ത ബൊക്കെയാണ് ഏറെ അനുയോജ്യം. സാരിയാണെങ്കില്‍ നീണ്ട ബൊക്കെകള്‍ പ്രത്യേക ഭംഗി നല്‍കുന്നു. വിവാഹ വസ്ത്രത്തിന്‍റെ നിറമനുസരിച്ചും ബൊക്കെകള്‍ തിരഞ്ഞെടുക്കുന്നു.

ചുവപ്പ്, വെള്ള പൂക്കള്‍ ഇടകലര്‍ത്തിയുള്ള ബൊക്കെകളോടാണ് മണവാട്ടികള്‍ക്ക് ഏറെ താല്പര്യം. ഇളം പിങ്ക്, റോസ് എന്നീ നിറങ്ങളോടും പ്രിയം തന്നെ.

വിവാഹത്തിന് ഫ്രോക്കാണ് ധരിക്കുന്നതെങ്കില്‍ വെള്ള പൂക്കളില്‍ തീര്‍ത്ത ബൊക്കെയാണ് ആവശ്യപ്പെടുന്നത്. ധരിക്കുന്ന വസ്ത്രത്തിന് അനുയോജ്യമായാണ് ബൊക്കെയും ക്രൗണും തിരഞ്ഞെടുക്കുന്നതെന്ന് മിനി സുധീര്‍ പറഞ്ഞു. അപൂര്‍വ്വമായെങ്കിലും മഞ്ഞയും ഓറഞ്ചും നിറങ്ങള്‍ പരീക്ഷിക്കാന്‍ ഫാഷന്‍ പ്രേമികള്‍ മടിക്കുന്നില്ല.

മണവാട്ടിക്കു പറ്റിയ ബൊക്കെകള്‍

പൂക്കളുടെ ഭംഗിമാത്രം നോക്കി വിവാഹ ബൊക്കെകള്‍ തെരഞ്ഞെടുക്കുന്ന രീതി ഇന്നില്ല. പകരം മണവാട്ടിയുടെ ആകാരഭംഗിയും ചര്‍മ്മത്തിന്‍റെ നിറവും വസ്ത്രവും വരെ പരിഗണിച്ചാണ് ബൊക്കെകള്‍ തെരഞ്ഞെടുക്കുന്നത്. മണവാട്ടിയുടെ ഉയരത്തിനനുസരിച്ചാണ് ബൊക്കെയുടെ ആകൃതി നിര്‍ണ്ണയിക്കുന്നത്. ഉയരം കൂടിയവര്‍ക്ക് ബഞ്ച് ബൊക്കെയേക്കാള്‍ പ്രൊജക്ടഡ് റേപ്പറിംഗ് ബൊക്കെ. ക്രസന്‍റ് ഷേപ്പ് എന്നിവയാണ് ഏറെ അനുയോജ്യം.

ഇടത്തരം പൊക്കമുള്ളവര്‍ക്ക് റൗണ്ട് ഷേപ്പിലുള്ള ബോക്കെകള്‍ യോജിക്കും. ഉയരം കുറഞ്ഞവര്‍ക്ക് താഴേയ്ക്ക് റ്റേപ്പര്‍ ചെയ്യുന്ന ബൊക്കെകളാവും ചേരുക. ഇത്തരം ബൊക്കെകള്‍ ഉയരക്കുറവ് തോന്നിപ്പിക്കുകയേ ഇല്ല.

നിറം പ്രധാനം

ബൊക്കെയുടെ ആകൃതി പോലെ തന്നെ പൂക്കളുടെ നിറവും ഏറെ പ്രധാന്യമുള്ളതാണ്. വധുവിന്‍റെ നിറത്തിനനുസരിച്ച് രെഞ്ഞെടുക്കുന്ന പൂക്കള്‍ ബൊക്കെയുടെ മാറ്റു കൂട്ടുന്നു. അല്പം നിറം കുറഞ്ഞ വധുവിന് ഇളം നിറത്തിലുള്ള പുഷ്പങ്ങളാണ് യോജിക്കുന്നത്. വെള്ള, പിങ്കിന്‍റെ വിവിധ നിറങ്ങള്‍ എന്നിവ ഇത്തരക്കാര്‍ക്ക് ഏറെ അനുയോജ്യമാണ്.

നിറമുള്ള പെണ്‍കുട്ടികള്‍ക്ക് ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളില്‍ തീര്‍ത്ത വിവാഹബൊക്കെകള്‍ യോജിക്കും.

വില പൂക്കള്‍ക്കനുസരിച്ച്

തെരഞ്ഞെടുക്കുന്ന പൂക്കള്‍ക്കനുസരിച്ചാണ് ബൊക്കെയുടെ വില നിര്‍ണ്ണയിക്കുന്നത്. ലില്ലി, കാര്‍ണേഷന്‍ തുടങ്ങിയവയുടെ ബൊക്കെ 750/- മുതല്‍ 1500/- രൂപയ്ക്ക് വരെ ലഭ്യമാണ്. റോസാ പുᅲങ്ങളുടെ ബൊക്കെ 500/- രൂപ മുതല്‍ 1000/- രൂപ വരെയാണ് വില. ഓര്‍ക്കിഡ് 650/- മുതല്‍ 950 രൂപ വരെ.

ബ്രോച്ച്: അലങ്കാരത്തിനായി സാരിയില്‍ കുത്തുന്ന ശലഭമായും പൂവായും സ്വര്‍ണ്ണത്തിളക്കത്തില്‍ തീര്‍ത്തിരുന്ന ബ്രോച്ചുകള്‍ ഇന്ന് മുത്തശ്ശിമാരുടെ ആഭരണപ്പെട്ടിയിലേക്ക് ഒതുങ്ങിക്കഴിഞ്ഞു. ബൊക്കെകള്‍ക്കനുസരിച്ച് അതേ പൂവില്‍ തീര്‍ക്കുന്ന ബ്രോച്ചുകളാണ് ഇപ്പോഴത്തെ ഫാഷന്‍.

ക്രൗണ്‍: മണവാട്ടി തലയിലൊരു കൊച്ചു കിരീടമണിയുന്നുണ്ട്. ലോഹ നിര്‍മ്മിത ഈ ക്രൗണുകള്‍ ഇന്ന് ഫാഷനേയല്ല. പകരം ബൊക്കെയിലെ അതേതരം പൂക്കള്‍ കൊണ്ടുള്ള ക്രൗണുകളാണ് ഉപയോഗിക്കുന്നത്. റോസ്, കാര്‍ണേഷന്‍, ഓര്‍ക്കിഡ് തുടങ്ങിയ പൂക്കള്‍ ക്രൗണ്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നു. 50/- രുപ മുതല്‍ 100/- രൂപവരെയാണ് വില.

ഫ്ളവര്‍ ഗേള്‍സ്: വധുവിന്‍റെ ഇരുവശത്തും പൂക്കുടകളുമായി നില്‍ക്കുന്ന ഫ്ളവര്‍ ഗേള്‍സ് ആഡംബരത്തോടൊപ്പം ആകര്‍ഷക ഘടകം കൂടിയാണ്. റൗണ്ട് ബൊക്കെ, ഫ്ളവര്‍ ബാസ്ക്കറ്റുകള്‍ എന്നിവയാണ് ഇവര്‍ക്കായി ഒരുക്കുന്നത്.

ഇളം നിറത്തിലുള്ള പൂക്കളാണ് ബൊക്കെ നിര്‍മ്മിക്കാനായി തിരഞ്ഞെടുക്കുന്നത്. ജെറിബെറ, ആന്തൂറിയം, ക്രിസാന്തമം, ആസ്റ്റര്‍ തുടങ്ങിയ പൂക്കളാണ് സാധാരണയായി ഉപയോഗിക്കുന്നത്.

വെബ്ദുനിയ വായിക്കുക