കാലാവസ്ഥയും ചുറ്റുപാടുകളുമൊക്കെ അനുദിനം വഷളാവുന്നു. പുറത്തിറങ്ങിയാല്‍ കൊടും ചൂട്. ഈ സ്ഥിതിയില്‍ ചര്‍മ്മ സൌന്ദര്യം സൂക്ഷിക്കുന്നതൊരു ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടോ. ഈ സ്ഥിതിയില്‍ ഫേഷ്യലുകള്‍ ചര്‍മ്മത്തിന് അത്യന്താപേക്ഷിതമാണ്.
ഫേഷ്യലുകളെ ചിലവ് താങ്ങാന്‍ പറ്റാത്തവര്‍ക്ക് ചില സൂത്രവിദ്യകളുണ്ട്. അതുപ്രകാരം ഫേഷ്യലുകള്‍ വീട്ടിലുണ്ടാക്കാം. അത് ചര്‍മ്മത്തിന്‍റെ സ്വഭാവത്തിന് അനുസരിച്ചുള്ളവ ആയായിരിക്കണം എന്നുമാത്രം. ഇതാ വരണ്ട എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ഒരു ഫേഷ്യല്‍.
മുന്തിരിങ്ങ-10 എണ്ണം നാരങ്ങ-1 ആപ്പിള്‍-അരമുറി മുട്ട-1 പപ്പായ- ഒരു കഷ്ണം
മുന്തിരിങ്ങയും ആപ്പിളും പപ്പായയും തൊലിയും കുരുവും കളഞ്ഞ് അരിച്ചെടുക്കുക. ഒട്ടും വെള്ളം ചേരരുത്. ഇതില്‍ മുട്ടയുടെ വെള്ളയും നാരങ്ങലും നന്നായി കുഴച്ചുചേര്‍ക്കുക. നല്ല കുഴമ്പുപരുവത്തിലാണ് മിശ്രിതം കിട്ടേണ്ടത്. ഇതുനന്നായി മുഖത്തു തേച്ചുപിടിപ്പിക്കുക. പതിനഞ്ചുമിനിറ്റിനു ശേഷം കഴുകിക്കളയുക
FILE
FILE
.
മുന്തിരിങ്ങ നിങ്ങളുടെ ചര്‍മ്മസുഷിരങ്ങളെ നന്നായി തുറക്കുന്നു. നാരങ്ങ അതിനുള്‍വശം വൃത്തിയാക്കിയെടുക്കുന്നു. പപ്പായ പ്രകൃതി നല്‍കുന്ന ഒന്നാംതരം ക്ലന്‍സറാണ്. ആപ്പിള്‍ ചര്‍മ്മത്തെ മൃദുവും മനോഹരവുമാക്കും. മുട്ടയുടെ വെള്ള ഒന്നാംതരം സ്കിന്‍ ടൈറ്റ്‌നറാണ്. എല്ലാം ചേരുമ്പോള്‍ മുഖം ക്ലീന്‍ ക്ലീന്‍..ചിലവ് തുച്ഛം..ഗുണം മെച്ചം.