മിസ് ബിക്കിനിക്ക് താരങ്ങളായി

IFM
നിക്സന്‍ ഇന്‍ഫോ മീഡിയയ്ക്ക് ഇനി ആശ്വസിക്കാം. ഇന്ത്യയിലെ ആദ്യ ബിക്കിനി മത്സരത്തില്‍ അംഗീകരിക്കപ്പെടുന്ന മോഡലുകളെ തന്നെ അവര്‍ക്ക് പ്രചാരണത്തിന് ലഭിച്ചു.

മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് സെക്സി മോഡലുകള്‍ മിസ് ബിക്കിനി ഇന്ത്യയുടെ വിജയം ഉറപ്പാക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. മുംബൈയില്‍ നിന്നുള്ള നടാഷ സിക്കയും പൂനെയില്‍ നിന്നുള്ള സീനല്‍ കംദാറുമാണ് ബിക്കിനി മത്സരത്തിനു പ്രത്യേക ആകര്‍ഷണങ്ങളാവാന്‍ പോവുന്നത്.

ബിക്കിനി മത്സരത്തിന്‍റെ പ്രചാരണ ഭാഗമായി രണ്ട് മോഡലുകളും ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ചൂടന്‍ ഡാന്‍സ് നമ്പരുകള്‍ അവതരിപ്പിക്കും. മത്സരത്തെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കോളജുകളിലും സ്കൂളുകളിലും ഈ സെക്സി സുന്ദരിമാര്‍ കടന്നു ചെല്ലുകയും ചെയ്യും!

ബിക്കിനി മത്സരത്തിന്‍റെ പ്രചാരകയാവാന്‍ സീനലിന് വിഷമമില്ല. ഇത് കഴിവുകള്‍ തേടിയുള്ള ഒരു മത്സരമാണെന്നും സീനലിന് നന്നായറിയാം. പക്ഷേ, ബോളിവുഡ് നടിമാര്‍ പറഞ്ഞതു പോലെ തന്നെ ബിക്കിനി അണിഞ്ഞ് റാമ്പില്‍ നടക്കാന്‍ തന്നെ കിട്ടില്ല എന്നാണ് അവരുടെയും നിലപാട്.

മിസ് ഇന്ത്യ ബിക്കിനി മത്സരത്തിന്‍റെ പ്രചാരണത്തിന് നിക്സന്‍ ഇന്‍ഫോ കഴിഞ്ഞ കുറെ മാസങ്ങളായി ബോളിവുഡ് നടിമാരുടെ പിന്നാലെയായിരുന്നു. മലൈക്ക അരോരയും ഇഷ ഡിയോളിനെയും മിസ് ബിക്കിനി ഇന്ത്യ മത്സരത്തിന്‍റെ റാമ്പിലേക്ക് ആകര്‍ഷിക്കാനായിരുന്നു സംഘാടകര്‍ അവസാന ശ്രമം നടത്തിയത്.

പിന്നീട് നീതു ചന്ദ്ര ബിക്കിനി മത്സരത്തിന്‍റെ മുഖ്യ ആകര്‍ഷണമാവും എന്ന വാര്‍ത്തയുമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവരുടെ കാര്യവും ഉറപ്പല്ല.

വെബ്ദുനിയ വായിക്കുക