രാഷ്ട്രീയത്തില്‍ ജാതി സംവരണത്തിന്റെ പ്രാധാന്യം

വെള്ളി, 7 ഫെബ്രുവരി 2014 (12:32 IST)
PRO
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ ഉപസംവരണവും ജാട്ട് സമുദായത്തിന് സംവരണം അനുവദിക്കാനും കോണ്‍ഗ്രസ് നീക്കം നടത്തുന്നതിനിടെയാണ് ജാതിയുടെ പേരിലുള്ള സംവരണത്തിന് അറുതി വരുത്തണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജനാര്‍ദ്ദന്‍ ദ്വിവേദി രംഗത്തെത്തിയത്.

എല്ലാ സമുദായങ്ങളിലും സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സംവരണ വ്യവസ്ഥ കൊണ്ടുവരണമെന്നും അദ്ദേഹം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന് രാഹുല്‍ ഗാന്ധി പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടുന്ന സാഹചര്യത്തില്‍ സംവരണ വിഷയത്തില്‍ ധൈര്യപൂര്‍വമുള്ള ഒരു തീരുമാനം കൈക്കൊള്ളണം എന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ദ്വിവേദി പറഞ്ഞു.


ജാതിയ്ക്കും വര്‍ഗീയതയ്ക്കും അതീതമായി ചിന്തിക്കാന്‍ ശേഷിയുള്ളവരായിരിക്കും ഭരണകര്‍ത്താക്കള്‍- അടുത്തപേജ്





PRO
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഭാവി നേതാവാണ്. ജാതിയ്ക്കും വർഗീയതയ്ക്കും അതീതമായി ചിന്തിക്കാന്‍ ശേഷിയുള്ളവരായിരിക്കും നാളത്തെ ഭരണകര്‍ത്താക്കള്‍. അങ്ങനെയുള്ള സമൂഹത്തിനുമാത്രമെ സമത്വം ഉറപ്പാക്കാന്‍ കഴിയുകയുള്ളു. ജാതിക്കുവേണ്ടി വാദിക്കാന്‍ ഒരു പൊതുപ്രവർത്തകനും ധാര്‍മ്മികമായ ധൈര്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


സഭ പ്രക്ഷുബ്ധമാക്കിയ സംവരണം- അടുത്ത പേജ്


PTI
പതിനഞ്ചാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിന്റെ ആദ്യദിവസം അലങ്കോലപ്പെടാന്‍ കാരണങ്ങളിലൊന്നായി ദ്വിവേദിയുടെ പ്രസ്താവന. ബിഎസ്‌പി. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.

സംവരണം തുടരണമെന്ന് സോണിയ- അടുത്തപേജ്


PRO
പട്ടികജാതി-വര്‍ഗക്കാര്‍ക്കും പിന്നാക്കസമുദായങ്ങളില്‍പ്പെട്ടവര്‍ക്കും നിലവിലുള്ള സംവരണസമ്പ്രദായം തുടരണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ഉറച്ച അഭിപ്രായമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി.

ജാതിഅടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ദ്വിവേദിയുടെ അഭിപ്രായം തള്ളിക്കൊണ്ടാണ് പാര്‍ട്ടി അധ്യക്ഷ സോണിയയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.

വെബ്ദുനിയ വായിക്കുക