ചെന്നൈയില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആം ആദ്മി

ശനി, 11 ജനുവരി 2014 (13:40 IST)
ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി കരുനീക്കുന്നു. മിസ്ഡ് കോള്‍, എസ്‌എം‌എസ്, ഓണ്‍ലൈന്‍ അംഗത്വവിതരണങ്ങള്‍ പുരോഗമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ചെന്നൈയില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.

ചെന്നൈയിലെ പാര്‍ട്ടി അംഗത്വ വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രൊഫഷണലുകള്‍ മുതല്‍ സാധാരണക്കാരായവര്‍ വരെ പാര്‍ട്ടി അംഗത്വമെടുക്കാന്‍ മത്സരിക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിരവധി യുവാക്കളാണ് മുന്നോട്ടുവരുന്നത്. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ആം ആദ്മി വെല്ലുവിളിയാകുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. ജനുവരി അവസാനവാരം പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക