എറണാകുളത്ത് സിപി‌എം സ്ഥാനാര്‍ഥിയായി റിമ കല്ലിങ്കല്‍ ?

വ്യാഴം, 30 ജനുവരി 2014 (16:37 IST)
PRO
അയല്‍സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി സെലിബ്രിറ്റി സ്ഥാനാര്‍ഥികള്‍ക്ക് വലിയ വളക്കൂറുള്ള മണ്ണല്ല കേരള രാഷ്ടീയത്തില്‍. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു സിനിമാ താരം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചട്ടുമില്ല.

നടന്‍ മുരളിയും ദേവനും നിത്യഹരിതനായകന്‍ പ്രേം നസീറുമൊക്കെ ഇതിനുദാഹരണമാണ്. ഇതിനപവാദം കെ ബി ഗണേഷ് കുമാര്‍ മാത്രമാണ്. അച്ഛനായ ആര്‍ ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ പാരമ്പര്യമാണ് ഇതിന് ഗണേഷ്‌കുമാറിന് സഹായമായത്. നടി റിമ കല്ലിങ്കലിനെ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുകയാണ്.

കെ വി തോമസിനെതിരെ റിമ- അടുത്ത പേജ്

PRO
പഴയ എസ് എഫ് ഐ നേതാവായ ആഷിക് അബുവുമായുള്ള റിമയുടെ വിവാഹവും വിവാഹ ആര്‍ഭാടം ഒഴിവാക്കാന്‍ തീരുമാനിച്ച് ഇവര്‍ കാന്‍സര്‍ രോഗികള്‍ക്ക് ആ പണം സംഭാവനചെയ്തതും വലിയരീതിയില്‍ പ്രാധാന്യം നേടിയിരുന്നു.

പി രാജീവ് എം പിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ രജിസ്ട്രാര്‍ ഓഫീസില്‍വച്ച് പരസ്പരം രക്തഹാരമണിയിച്ച് ഇരുവരും കുടുംബ ജീവിതത്തിലേക്ക് കടന്നത്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇനി വാസ്തവമാകുകയാണെങ്കില്‍ കേന്ദ്ര ഭക്ഷ്യമന്ത്രികൂടിയായ കെ വി തോമസിനെയാണ് റിമ മത്സരിച്ചാല്‍ നേരിടേണ്ടി വരുക.

ഭക്ഷ്യസുരക്ഷാബില്‍ അവതരിപ്പിച്ചതിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന കെ വി തോമസിനെതിരെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന റിമക്ക് സിപി‌എം പാര്‍ട്ടി ടിക്കറ്റ് നല്‍കുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ചിത്രത്തിന് കടപ്പാട്- റിമയുടെ ഫേസ്ബുക്ക് പേജ്

വെബ്ദുനിയ വായിക്കുക