പെട്ടി, പെട്ടി, ബാലറ്റ് പെട്ടി, പെട്ടി പൊട്ടിച്ചപ്പോള്‍...

ശനി, 22 ഫെബ്രുവരി 2014 (15:44 IST)
PRO
പെട്ടി, പെട്ടി, ബാലറ്റ് പെട്ടി, പെട്ടി പൊട്ടിച്ചപ്പോള്‍...ഇത് നാടെങ്ങും മുഴങ്ങിയ വരികളായിരുന്നു ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ വന്നതോടെ ഈ വരികള്‍ ഇല്ലാതായി.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വരുന്നതിനുമുമ്പ് സാധാരണ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്താറുണ്ടായിരുന്നത്.

സ്ഥാനാര്‍ഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെ അടയാളം പതിച്ചുകൊണ്ടോ ബാലറ്റ് പേപ്പര്‍ അച്ചടിക്കാത്ത സ്ഥലങ്ങളില്‍ അടയാളം പതിച്ച കടലാസ് നിക്ഷേപിച്ചോ ആയിരുന്നു ആയിരുന്നു വോട്ടൊടുപ്പ് നടത്തിയത്.

എത്ര സ്ഥാനാര്‍ഥികളാണെങ്കിലും എളുപ്പം- അടുത്തപേജ്




PRO
ഇപ്പോള്‍ കടലാസും ബാലറ്റ് പെട്ടിയും പോയി ഇലക്ട്രോണിക് വോട്ടിംഗ്‌മൈഷീന്‍ വന്നു.
കടലാസാ‍യിരുന്നെങ്കില്‍ വോട്ട് അസാധുവാക്കാമായിരുന്നെന്ന് ചിന്തിച്ചിരുന്നവരും വളരെയേറെ ഉണ്ടായിരുന്നു. അങ്ങനെയുള്ളവരെ തൃപ്തിപെടുത്തുന്നതാണ് നണ്‍ ഓഫ് അദേര്‍സ് ബട്ടണ്‍.

സമ്മതിദാനം രേഖപ്പെടുത്തുന്നതിന് ബാലറ്റ് പേപ്പറിനു പകരമുള്ള ഇലക്ട്രോണിക് സംവിധാനമാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍. ഒരു ബാലറ്റിംഗ് യൂണിറ്റില്‍ 16 സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള ബട്ടണുകള്‍ ഉണ്ട്. എത്ര സ്ഥാനാര്‍ത്ഥികള്‍ ഉണ്ടോ അത്രയും ബട്ടണുകളുടെ പുറം മൂടികള്‍ മാറ്റി ബട്ടണുകള്‍ പ്രവര്‍ത്തനക്ഷമമാക്കാവുന്നതാണ്.

യന്ത്രം വേണ്ട ബാലറ്റ് പേപ്പര്‍ മതിയെന്ന്- അടുത്ത പേജ്


PRO
ഇന്ത്യയില്‍ ആദ്യമായി എറണാകുളം ജില്ലയിലെ പറവൂര്‍ ഉപതിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. പക്ഷേ പിന്നീട് കേസുണ്ടായതിനെത്തുടര്‍ന്ന് ബാലറ്റ് പെട്ടിതന്നെ തിരികെ വന്നു.

വോട്ടിങ് യന്ത്രങ്ങള്‍ ആദ്യമായി കൊണ്ടുവന്ന ജപ്പാനും അവ ഉപയോഗിച്ചിരുന്ന യുഎസ്എയും ബാലറ്റ് പേപ്പറുകളിലേക്ക് തിരികെ പോയതും ഉന്നയിച്ച് സുബ്രഹ്മണ്യസ്വാമി ഹര്‍ജി നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക