നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ എന്ത് ദീപാവലി. ദീപാവലിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പലഹാരമാണ് കാരറ്റ് ഹൽവ. അത് നമുക്ക് കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ നിന്ന് തന്നെ നമുക്ക് തയ്യാറാക്കാം.