തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾക്ക് മുകളിലെ മോദി

വ്യാഴം, 9 മെയ് 2019 (16:43 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ചു നിരവധി പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ എത്തിയത്. സൈനികരുടെ പേരില്‍ വോട്ട് തേടിയും രാഹുല്‍ ഗാന്ധിയെ  കടന്നാക്രമിച്ചും പ്രധാനമന്ത്രിയെന്ന പദവിയില്‍ നിന്നും കേവലം ഒരു രാഷ്ട്രീക്കാരനായി മോദി പെരുമാറുന്നുവെന്ന ആരോപണമുണ്ട്. എന്നാല്‍ ഇതൊന്നും തിരഞ്ഞെടുപ്പ് ചട്ട ലംഘനമല്ലയെന്ന് കാട്ടി ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ഇലക്ഷന്‍ കമ്മീഷന്‍.
 
നിലവില്‍ ലഭിച്ച ഒമ്പത് പരാതികളിലും മോദി ചട്ടലംഘനം നടത്തിയിട്ടില്ലയെന്നാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ തിരഞ്ഞെടുപ്പ്  കമ്മീഷനിലെ ഒരംഗം അശോക് ലവാസ പല പരാതികളിലും മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ എതിരായിരുന്നു. പക്ഷേ അശോക് ലവാസയുടെ വിയോജിപ്പ് കമ്മീഷന്‍ പരസ്യമാക്കിയിരുന്നില്ല. ഇതിനെപ്പറ്റിയും ചോദ്യങ്ങളുയരുന്നുണ്ട്. 
 
മുന്‍പ് സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിരലില്‍ എണ്ണാവുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് എതിരെ നടപടിയെടുത്തിരുന്നു. യോഗി ആദിത്യനാഥിനും മായാവതിക്കും പ്രഗ്യാ സിംഗ് ഠാക്കൂറിനും തിരഞ്ഞെടുപ്പ് ചട്ട വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് വിലക്കുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അമിത് ഷായുടെയോ മോദിയുടെയോ പേരില്‍ യാതൊരു നടപടിയും കമ്മീഷന്‍ കൈകൊണ്ടിരുന്നില്ല. വര്‍ഗീയ വിദ്വേഷം പുലര്‍ത്തുന്ന പ്രസംഗങ്ങള്‍ വിവാദമായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് അതൊന്നും ചട്ടലംഘനമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍