August 12, World Elephant Day: ഓഗസ്റ്റ് 12, ലോക ആന ദിനം

വെള്ളി, 12 ഓഗസ്റ്റ് 2022 (08:37 IST)
World Elephant Day: ആനകള്‍ക്ക് മാത്രമായി ഒരു ദിവസം, അതാണ് ഓഗസ്റ്റ് 12. ഇന്ന് ലോക ആന ദിനമായി ആചരിക്കുകയാണ്. ആനകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും പഠിക്കാനുമാണ് ആന ദിനം ആചരിക്കുന്നത്. ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു. 
 
ഏഷ്യന്‍ ആഫ്രിക്കന്‍ ആനകളുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായാണ് ലോക ആനദിനം ആരംഭിച്ചത്. കനേഡിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്‌ചേഴ്‌സിന്റെ മൈക്കല്‍ ക്ലാര്‍ക്ക്, തായ്ലന്‍ഡിലെ എലിഫന്റ് റീഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടഷന്റെ സെക്രട്ടറി ജനറല്‍ ശിവപോര്‍ണ്‍ ദര്‍ദരാനന്ദ എന്നിവര്‍ ചേര്‍ന്നാണ് ആദ്യമായി ആന ദിനത്തിനു ആരംഭം കുറിച്ചത്. 
 
വേള്‍ വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ കണക്ക് പ്രകാരം 4.15 അഫ്രിക്കന്‍ ആനകളാണ് ഇപ്പോള്‍ കാട്ടില്‍ ശേഷിക്കുന്നത്. ഏഷ്യന്‍ ആനകളുടെ കണക്കില്‍ 50 ശതമാനം ശോഷണം ഉണ്ട്. കണക്കുകള്‍ പ്രകാരം 20,000 മുതല്‍ 40,000 വരെയാണ് ഏഷ്യന്‍ കാടുകളിലെ ആനകളുടെ എണ്ണം. ഏഷ്യന്‍ ആനകളേക്കാള്‍ വലുപ്പം കൂടുതലാണ് ആഫ്രിക്കന്‍ ആനകള്‍ക്ക്. കാട്ടാനകള്‍ക്ക് 60 മുതല്‍ 70 വയസ് വരെ ആയുര്‍ദൈര്‍ഘ്യം ഉണ്ട്. മനുഷ്യരെ പോലെ കുറ്റബോധം, സഹാനുഭൂതി, അനുകമ്പ എന്നീ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ആനകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍