International Beer Day 2022: ചായയും കാപ്പിയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും ജനകീയമായ പാനീയമാണ് ബിയര്‍. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഒരു ഇടവേള ലഭിക്കാന്‍ ഒരു ഗ്ലാസ് ബിയര്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുടിക്കാത്തവര്‍ നമുക്കിടയില്‍ കുറവാണ്. ബിയറിന് വേണ്ടി മാത്രം ഒരു ദിനമുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയുമോ? അത് ഇന്നാണ് !
ഓഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര ബിയര്‍ ദിനമായി ആഘോഷിക്കുന്നത്. 2007ല്‍ കാലിഫോര്‍ണിയയിലെ ജെസ്സി അവ്ഷലോമോവാണ് അന്താരാഷ്ട്ര ബിയര്‍ ദിനം ആദ്യമായി ആഘോഷിച്ചത്. ഇത് ആദ്യം ഓഗസ്റ്റ് ന് ആചരിച്ചുവെങ്കിലും 2012 ല്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയിലേക്ക് ഈ ദിനം മാറ്റുകയായിരുന്നു. അതിനുശേഷം എല്ലാ വര്‍ഷവും ഓഗസ്റ്റ് ആദ്യ വെള്ളിയാഴ്ച ലോകം ബിയര്‍ ദിനം ആഘോഷിക്കുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും മിതമായ അളവിലുള്ള മദ്യപാനം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.