രാഷ്‌ട്രപതി ആയിരുന്നപ്പോള്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തിന് വേദിയിലുള്ള മറ്റ് അതിഥികള്‍ക്ക് ഉള്ളതിനേക്കാള്‍ വലിയ കസേര ആയിരുന്നു നല്കിയത്. എന്നാല്‍, ആ വലിയ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
വാരണാസി ഐ ഐ ടിയില്‍ ബിദുദദാന സമ്മേളന ചടങ്ങിലായിരുന്നു സംഭവം. കലാമിനൊപ്പം അന്ന് ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വേദിയില്‍ ഉണ്ടായിരുന്നത് സര്‍വ്വകലാശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആയിരുന്നു. ആകെ ഉണ്ടായിരുന്ന അഞ്ച് കസേരകളില്‍ നടുവിലത്തെ കസേര ആയിരുന്നു വലുപ്പം കൂടിയതും വ്യത്യസ്തമായതും. രാഷ്‌ട്രപതിക്കു വേണ്ടി സംഘാടകര്‍ പ്രത്യേകമായി സജ്ജീകരിച്ചതായിരുന്നു ആ കസേര. എന്നാല്‍, പ്രത്യേകമായി തയ്യാറാക്കിയ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജനകീയനായ ഇന്ത്യയുടെ രാഷ്‌ട്രപതിയുടെ ലാളിത്യത്തിന്റെ മികച്ച ഒരു ഉദാഹരണമായിരുന്നു ഇത്.