പഴയതലമുറയുടെ സ്വകാര്യത ചരിത്രഗവേഷകന്മാര്‍ക്ക് അക്ഷയ ഖനിയായിരിക്കും. അല്ലെങ്കില്‍ ക്വീന്‍ വിക്ടോറിയയ്‌ക്ക് തന്നെ ഇങ്ങനെ സംഭവിക്കുമായിരുന്നോ? ലോകത്തെ നിയന്ത്രിച്ചിരുന്ന സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധിപ ജീവിതകാലം മുഴുവന്‍ അതീവ രഹസ്യമാക്കി വച്ചിരുന്ന അഴകളവുകള്‍ ഇതാ ഇപ്പോള്‍ പുറത്തായി.
സ്വതേ വണ്ണക്കാരിയായ വിക്ടോറിയ രാജ്ഞി വളരെ ശ്രദ്ധയോടെയും സൂക്ഷ്‌മതയോടെയും ആയിരുന്നു വസ്‌ത്രങ്ങള്‍ തെരഞ്ഞെടുത്തിരുന്നത്. ഇതാ പിന്‍ തലമുറ വിക്ടോറിയ രാജ്ഞിയുടെ അടിവസ്‌ത്രങ്ങള്‍ ലേലം ചെയ്‌ത് വിറ്റിരിക്കുന്നു !
ഒരു ജോഡി ബ്ലൂമേഴ്‌സും (അരയ്‌ക്ക് താഴെ ധരിക്കുന്ന അടിവസ്‌ത്രം) ഒരു ഷിമ്മീസും ( അരയ്‌ക്ക് മുകളില്‍ ധരിക്കുന്ന അടിവസ്‌ത്രം) ഒരു പാതിരാവേഷവും ആണ് വന്‍ തുകയ്‌ക്ക് ലേലം ചെയ്യപ്പെട്ടത്. പതിമൂവായിരത്തി അഞ്ഞൂറ് പൗണ്ടിനാണ് അടിവസ്‌ത്രങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞത്.
പലരാജ്യക്കാരും വസ്‌ത്രങ്ങള്‍ ലേലത്തില്‍പിടിക്കാന്‍ മത്സരിച്ചു. കോട്ടണ്‍ തുണിയില്‍ ഉള്ള ബ്ലൂമേഴ്‌സിനായിരുന്നു കടുത്ത മത്സരം. ബ്രസീല്‍, റഷ്യ, ഹോങ്കോങ്ങ്, ന്യുയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ലേലത്തില്‍ പങ്കെടുത്തു. നാലായിരത്തി അഞ്ഞൂറ് പൗണ്ടിന് കാനഡയില്‍ നിന്നുള്ള ഒരു യുവതി ഈ വസ്‌ത്രം സ്വന്തമാക്കി.
PRO
PRO
ഒരു ലണ്ടന്‍കാരനാണ്‍ തന്‍റെ രാജ്ഞിയുടെ ഷിമ്മി സ്വന്തമാക്കി അഭിമാനിച്ചത്. മൂവായിരത്തി എണ്ണൂറ് പൗണ്ടാണ് ഇതിനായി അദ്ദേഹം ചെലവഴിച്ചത്. മഹാറാണിയുടെ പാതിരാവേഷം അയ്യായിരത്തി ഇരുനൂറ് പൗണ്ടിന് അമേരികക്കാരന്‍ സ്വന്തമാക്കി.
വസ്‌ത്രങ്ങളുടെ അളവ് പുറത്തായതോടെ മഹാറാണിയുടെ അഴകളവുകള്‍ വെളിപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് ചരിത്രകാരന്മാര്‍. 1880കളില്‍ റാണി ഉപയോഗിച്ച ബ്ലൂമേഴ്‌സിന്‍റെ അരവണ്ണം 50 ഇഞ്ചാണ്. ! ഷിമ്മീസിന്‍റെ അളവ് പ്രകാരം മഹാറാണിയുടെ മാറിടവലുപ്പം 66 ഇഞ്ച് വരുമത്രേ!
പാതിരാവേഷത്തിന്‍റെ നീളം 50 ഇഞ്ച് മാത്രമാണ്. അതായത് മഹാറാണി അമിതവണ്ണവും നീളക്കുറവും ഉള്ള വ്യക്തിയായിരുന്നു. ആധുനിക കാലത്തെ അഴകളവ് പ്രകാരം മഹാറാണി തീരെ സൗന്ദര്യമില്ലാത്തവളായിരിക്കും എന്ന് വ്യഗ്യം.
മഹാറാണിയുടെ കാലശേഷം അവരുടെ പിന്തുടര്‍ച്ചകാരികളില്‍ ഒരാളാണ് വസ്‌ത്രങ്ങല്‍ സൂക്ഷിച്ചു വച്ചിരുന്നത്. പരമ്പരകളായി കൈമാറി വന്ന ഈ വസ്‌ത്രം രാജകുടുംബത്തിലെ ഒരു ശാഖയില്‍ പെട്ടവരാണ് ഇപ്പോള്‍ ലേലത്തിന് വച്ചത്. ലേലത്തിന ലഭിച്ച ജനപിന്തുണ ‘രാജകീയമായിരുന്നു‘ എന്നാണ് അവരുടെ പ്രതികരണം.