പഴശ്ശിരാജ--വീരമൃത്യുവിന് 202 ആണ്ട്

PROPRO
മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി പൊരുതിയ വീരകേരള വര്‍മ്മ പഴശ്ശി രാജാവിന്‍റെ ജീവത്യാഗത്തിന് 2005നവംബര്‍ 30ന് 202 വര്‍ഷം തികയുന്നു സാമ്രാജ-്യത്വ ശ്ക്തികള്‍ക്കെതിരെ പോരാടിയ ആദ്യത്തെ കേരളീയനാണ് പഴശ്ശി രാജ-. 'കേരളസിംഹം എന്നാണ് സര്‍ദാര്‍ കെ.എം. പണിക്കര്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

1805 നവംബര്‍ 30ന് വയനാട്ടിലെ മാവിലംതോട്ടില്‍ വൈദേശിക ആധിപത്യത്തിനെതിരെ പൊരുതി മരിച്ച പഴശ്ശി രാജാവ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ തുടക്കക്കാരനാണ്.

വയനാട്ടില്‍ പുല്‍പ്പള്ളിയുടെ സമീപത്തുള്ള മാവിലാംതോട്ടില്‍ ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അദ്ദേഹം മരിച്ചു വീണു. പഴശ്ശി രാജാവ് മരിച്ചു വീണപ്പോള്‍ മലബാറില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന നീണ്ട കാലത്തെ ചെറുത്തു നില്പിന് അന്ത്യമാവുകയായിരുന്നു.

ഇംഗ്ളീഷുകാരും ഹൈദറുമായുള്ള യുദ്ധത്തില്‍ 1780 കാലത്ത് പഴശ്ശിത്തമ്പുരാന്‍ ഇംഗ്ളീഷുകാരെ സഹായിച്ചു. പില്ക്കാലത്ത് ടിപ്പുവിനെതിരെയും തമ്പുരാന്‍ ഇംഗ്ളീഷുകാരെ സഹായിക്കുകയുണ്ടായി.

എന്നാല്‍ ടിപ്പു പിന്‍വാങ്ങിയതോടെ ഇംഗ്ളീഷുകാര്‍ പഴശ്ശിരാജയെ അവഗണിക്കുകയുണ്ടായി. 1793 ല്‍ തമ്പുരാന്‍റെ അമ്മാവനായ കുറുമ്പ്രനാട്ടു രാജാവിന് കോട്ടയം പാട്ടത്തിന് നല്‍കി. നികുതിപിരിവ് തമ്പുരാന്‍ നിഷേധിച്ചു.
SasiSASI


1794ല്‍ പാട്ടവകാശം അഞ്ച് വര്‍ഷത്തേയ്ക്കു കൂടി നീട്ടിക്കൊടുത്തതോടെ ഇംഗ്ളീഷുകാരുമായുള്ള സമരം മൂര്‍ച്ഛിച്ചു. 1793നും 1797നും ഇടയ്ക്ക് നടന്ന ഈ കലാപങ്ങള്‍ "ഒന്നാം പഴശ്ശി വിപ്ളവം' എന്നറിയപ്പെടുന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും 1800ല്‍ വീണ്ടും പരസ്പരം ഏറ്റുമുട്ടി.


PROPRO
1800 മുതല്‍ 1805 വരെ നീണ്ട രണ്ടാം പ്രക്ഷോഭണം "രണ്ടാം പഴശ്ശി വിപ്ളവം' എന്നറിയപ്പെടുന്നു. ഇതിന്‍റെ അന്ത്യത്തില്‍ 1805ന് 30ന് പഴശ്ശിരാജാവ് കൊല്ലപ്പെട്ടു. (ആത്മഹത്യയായിരുന്നുവെന്നും പറയുന്നുണ്ട്.)

ബ്രിട്ടീഷുകാരുടെ ശക്തി എത്ര വലുതായിരുന്നാലും താന്‍ കീഴടങ്ങുകയില്ലെന്ന നീണ്ടനാളത്തെ ദൃഢനിശ്ചയത്തിന് അന്ത്യം കൂടിയായിരുന്നു ആ സംഭവം.

പഴശ്ശി രാജാവും തലയ്ക്കല്‍ ചന്തുവും ശത്രുക്കളായ ബ്രിട്ടീഷുകാരുടെപോലും ആദരവ് പിടിച്ചു പറ്റിയിരുന്നു. കേരളത്തില്‍ ആദ്യത്തെ ജ-നകീയ സ്വാതന്ത്ര്യ സമരം നയിച്ചത് പഴശ്ശി രാജ-ാവാണ് .

രോ കര്‍ഷകനും ഓരോ പടയാളിയായി മാറുന്നതായിരുന്നു പഴശ്ശിയുടെ യുദ്ധതന്ത്രം. സമൂഹത്തിലെ എല്ലാ ഘടകങ്ങളും കമ്പനി ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ സമരത്തില്‍ പങ്കെടുത്തു.

ഈ ജനകീയ പങ്കാളിത്തമാണ് ഇംഗ്ളീഷുകാര്‍ക്കെതിരെ ദക്ഷിണേന്ത്യയില്‍ നടന്ന മറ്റേത് സ്വാതന്ത്ര്യ സമരത്തെക്കാളും പഴശ്ശി സമരത്തെ ഉജ്ജ്വലമാക്കിമാറ്റിയത്.
WDWD


18-ാം ശതകത്തിന്‍റെ മധ്യത്തിലാണ് പഴശ്ശിരാജയുടെ ജനനം. തലശേരിക്കടുത്തുള്ള വടക്കന്‍ കോട്ടയം ആയിരുന്നു രാജകുടുംബം. പുരളീ ശന്മാര്‍ എന്നും ഈ വംശക്കാരെ വിളിച്ചിരുന്നു. പുരളിമല ഇവരുടേതായിരുന്നു.

കോട്ടയം വളരെ ചെറിയ ഒരു നാട്ടുരാജ്യമായിരുന്നു. വയനാടിനോട് ചേര്‍ന്ന് കിടക്കുന്നതാണ് കോട്ടയം. അക്കാലത്ത് വയനാട് ഈ രാജവംശത്തിന്‍റെ കീഴിലായിരുന്നു. വയനാട് അടക്കമുള്ള തന്‍റെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പഴശ്ശി രാജാവ് നടത്തിയ ഐതിഹാസിക സമരത്തിന്‍റെ ഏറ്റവും വലിയ ശക്തീ ആദിവാസി സമൂഹമായ കുറിച്ച്യരുടെ പിന്തുണയായിരുന്നു.

പക്ഷെ ദക്ഷിണേന്ത്യയിലെ രാജാക്കന്മാരാരും പഴശ്ശിക്കൊപ്പമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ടിപ്പു സുല്‍ത്താനായിരുന്നു. 1799ല്‍ ടിപ്പു മരിച്ചതോടെ മൈസൂരിന്‍െറ ചെറുത്തുനില്പുമില്ലാതായി.