പണ്ഡിറ്റ് കറുപ്പന്‍: ദളിതകവിതയുടെ ശംഖൊലി

അധസ്ഥിതരുടെ നായകന്‍ അധ്യാപകന്‍, സമൂഹിക പരിഷ്കര്‍ത്താവ് കവി പുലയ മഹാസഭയുടെ സ്ഥാപകന്‍ എന്നീ നിലകളിലെല്ലാം എന്നും ഓര്‍മ്മിക്കപ്പെടുന്ന വ്യക്തിയാണ് പണ്ഡിറ്റ് കറുപ്പന്‍.

പതിതരുടെ ജിഹ്വ എന്നദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു

വരേണ്യന്‍ വിരാജിച്ചിരുന്ന കാവ്യലോകത്ത് അധഃസ്ഥിത ജനതയുടെ സ്വരമുയര്‍ത്തിയ കെ.പി.കറുപ്പന്‍ മലയാളത്തിലെ ദളിതകവിയുടെ പ്രാരംഭകരിലൊരാളാണ്.

തന്‍റെ കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥയില്‍ അധഃസ്ഥിതജാതികള്‍ അനുഭവിച്ച പീഡിതാവസ്ഥയ്ക്കെതിരെയുള്ള കാവ്യപ്രതികരണം കൂടിയായിരുന്നു കറുപ്പന്‍റെ രചനകള്‍.

1885 മെയ് 24 ന് കൊച്ചി രാജ്യത്തെ ചേരാനല്ലൂരിലെ അരയ(വാല) കുടുംബത്തിലായിരുന്നു ജനനം .

വിഷവൈദ്യവും ആ കുടുംബത്തിന് പൈതൃകമായി ഉണ്ടായിരുന്നു.കണ്ടത്തിപറമ്പ് അയ്യനും കൊച്ചു പെണ്ണുമായിരുന്നു മാതാപിതാക്കള്‍.1938 മാര്‍ച്ച് 24 നാണ് ആ മഹാജീവിതം അവസാനിച്ചത്.

ചെറായിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പഠിക്കാനായി കൊടുങ്ങല്ലൂര്‍ക്ക് പോയതാണ് കറുപ്പന്‍റെ ജ ീവിതത്തില്‍ വഴിത്തിരിവായത്

.അവിടെ വച്ച് കവിതയെഴുത്തും കവിതയില്‍ കത്തെഴുതലും ശീലിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ പോലുള്ളവരുടെ പ്രശംസക്ക് പാത്രമായി

ഒരിക്കല്‍ തിരുവഞ്ചിക്കുളത്തെത്തിയ രാജ ാവിന് കറുപ്പന്‍ മംഗളശ്ളോകമെഴുതി സമര്‍പ്പിച്ചു. അതില്‍ പ്രീതനായ രാജ ാവ് എറണാകുളം മഹാരാജ ാസ് കോളജ ില്‍ സംസ്കൃതപണ്ഡിതന്‍ രാമ പിഷാരടിയുടെ കീഴില്‍ സംസ്കൃതം പഠിക്കാനയച്ചു.

1905 ല്‍ ഇരുപതാം വയസ്സില്‍ കറുപ്പന് ഏറണാകുളം സെന്‍റ് തെരേസാസ് ഹൈസ്കൂളില്‍ മുന്‍ഷിയായി നിയമിതനായി.

കൊച്ചി രാജ ാക്കന്മാരുടെയും, അക്കാലത്തെ പ്രമുഖ കവികളുടെയും മിത്രമായിരുന്നു കറുപ്പന്‍. കൊച്ചി രാജ ാവ് 'കവിതിലകന്‍' എന്നും കേരള വര്‍മ്മ വലിയ കോയിത്തന്പുരാന്‍ 'വിദ്വാന്‍' എന്നുമുള്ള ബഹുമതികള്‍ സമ്മാനിച്ചു.

തന്‍റെ സേവനം സര്‍ക്കാര്‍ മേഖലയില്‍ ആയാലേ അവര്‍ണ്ണര്‍ക്കായി എന്തെങ്കിലും ചെയ്യാനവൂ എന്നു കരുതി കറുപ്പന്‍ കുറച്ചുകാലം ഫിഷറീസ് വകുപ്പില്‍ ജേ ാലി ചെയ്തു പിന്നീട് സവര്‍ണ്ണര്‍ക്ക് മാത്രം പ്രവേശനമുണ്ടയിരുന്ന സര്‍ക്കാറിന്‍റെ കാസ്റ്റ് ഹൈസ്കൂളില്‍ അധ്യാപകനായി.

ഗുരുവായ രാമ പിഷാരടി പിരിഞ്ഞപ്പോല്‍ ഏറണാകുളം മഹാരാജ ാസ് കോളജ ില്‍ അധ്യാപകനായി. ജേ ാലിയിലിരിക്കെയാണ് മരിച്ചത്.

1913 മെയ് 25 ന് എറണാകുളത്തെ സെന്‍റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍ പുലയര്‍ മഹാസഭയുടെ ഉദ്ഘാടനം നടന്നു. പണ്ഡിറ്റ് കറുപ്പനായിരുന്നു ഈ സംഘടനയുടെ പിറവിക്കു പിന്നിലെ പ്രേരക ശക്തി.

1925 ല്‍ കറുപ്പനെ കൊച്ചി നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.1927 ഔഗസ്റ്റ് 9 ന് അധഃകൃത സമുദായങ്ങളുടെ ഉപസംരക്ഷകനായി സര്‍ക്കര്‍ അദ്ദേഹത്തെ നിയമിച്ചു.

കൊച്ചി നിയമസഭാംഗവുമായി. കറുപ്പന്‍റെ സമുദായ പരിഷ്കൃത ശ്രമങ്ങളുടെ ഫലമായാണ് തേവരയില്‍ വാലസമുദായ പരിഷ്കാരിണി സഭ (1910) രൂപം കൊണ്ടത്. 1912 ല്‍ ആനാപ്പുഴയില്‍ കല്യാണദായിനി സഭയും വക്കത്ത് വാലസേവാസമിതിയും രൂപവത്കരിക്കാനും നേതൃത്വം നല്‍കി

കൃതികള്‍

പണ്ഡിറ്റ് കെ.പി.കറുപ്പന്‍റെ പദ്യകൃതികള്‍ എന്ന പേരില്‍ കവിതകള്‍ സമാഹരിച്ചിട്ടുണ്ട്.

എഡ്വേര്‍ഡ് വിജയം (സംഗീതനാടകം)
ബാലാകലേശം (നാടകം)
ലളിതോപഹാരം കിളിപ്പാട്ട്
ആചാരഭൂഷണം, ഉദ്യാനവിരുന്ന്
ജ ാതിക്കുമ്മി
ദീനസ്വരം
കൈരളീകൗതുകം
തിരുനാള്‍ക്കുമ്മി
ബാലോദ്യാനം
ഒരു താരാട്ട്

പുലയര്‍

സന്പൂര്‍ണ്ണ കാവ്യസമാഹാരമായ 'കാവ്യപേടക'ത്തി ലെ'പുലയര്‍'. എന്ന കവിതയുടെ ചില വരികള്‍

മലയാളമതിങ്കലുള്ളഹിന്ദു
ത്തലയാളി പ്രവര്‍ത്തര്‍ക്കു പണ്ടുപണ്ടേ
പുലയാളൊരു ജ ാതിയെന്തുകൊണ്ടോ?
വിലയാളെന്നു പറഞ്ഞുവന്നിടുന്നു.

അതികാര്‍ഷ്ണ്യമേഴുന്നൊരിന്ദ്രനീല
ദ്യുതിചേരും പുലയാന്വയത്തില്‍ നിന്നും
മതിമഞ്ജുളമാം യശസ്സു പൊങ്ങു
ന്നതിലാശ്ഛര്യമെഴാത്തള്‍ ലോകരുണ്ടോ ?

ഇനരശ്മി വഹിക്കയാല്‍ കറുത്തീ
യിനമല്ലാതിരുളിന്‍റെ മക്കളല്ല
ഘനകോമളനായിടും യശോദാ
തനയന്‍ തന്നവതാരമെന്നുമാകാം

ശരിയാണതിനുണ്ടു യുക്തി, ഭൂമീ
പരിരക്ഷാപരനായ പത്മനാഭന്‍
അരിനെല്ലിവ വൃദ്ധിയായിരിക്കാന്‍
പരിതോഷാല്‍ പുലയസ്വരൂപനാകാം

വെബ്ദുനിയ വായിക്കുക