ചേകന്നൂരിന്‍റെ തിരോധാനം:14 വര്‍ഷം കഴിയുന്നു

FILEFILE
എടപ്പാള്‍: വിവാദപുരുഷനായ ചേകന്നൂര്‍ മൗലവിയെ കാണാതായിട്ട് 2007, ജൂലൈ 29 ന് 14 വര്‍ഷം തികയുന്നു. മൗലവി തിരോധാന കേസ് വഴിത്തിരിവിലെത്തിയതും വ്യാഴവട്ടം തികയുന്ന ദിനത്തിനോടടുത്തായിരുന്നു.

മൗലവിയെ കൊന്നതാണെന്ന് കേസന്വേഷിയ്ക്കുന്ന സി.ബി.ഐയ്ക്ക് ബോധ്യമായിട്ടുണ്ട്. പിടിയിലായ പ്രതികളും കുറ്റസമ്മതം നടത്തിക്കഴിഞ്ഞു.

എന്നാലും മൗലവിയുടെ ഭൗതികശരീരം മറവ് ചെയ്തസ്ഥലം കണ്ടെത്താന്‍ കഴിയാത്തതും പ്രതികളെ സഹായിക്കുമെന്ന് ആരോപണമുണ്ട്. പ്രതികള്‍ക്ക് എതിരായ സാഹചര്യ തെളിവുകള്‍ വിചാരണയില്‍ ഉയര്‍ത്തി കുറ്റക്കാരെ ശിക്ഷിക്കാനാകുമെന്നാണ് സി.ബി.ഐ. പറയുന്നത്.

മുസ്ളീം മതപണ്ഡിതനായ മൗലവി അറിയപ്പെട്ട മത പ്രഭാഷകനായിരുന്നു. മുസ്ളീം മതത്തിലെ തെറ്റുകള്‍ ചൂണ്ടികാണിയ്ക്കാന്‍ പലപ്പോഴും മുന്നില്‍ നിന്നിട്ടുള്ള മൗലവിയ്ക്ക് അതുകൊണ്ട് തന്നെ ശത്രുക്കളേറെയായിരുന്നു.

ആശയപ്രചാരണത്തിന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ആരംഭിച്ച ചേകന്നൂര്‍ മുഹമ്മദ് അബ്ദുല്‍ ഹസന്‍ മൗലവി എന്ന ചേകന്നൂര്‍ മൗലവിയെ 1993 ജൂലൈ 29നാണ് കാണാതായത്.

അന്ന് രാത്രി 8.30ന് എടപ്പാളിനടുത്ത കാവില്‍പ്പടിയിലെ വസതിയില്‍ നിന്ന് ചിലര്‍ മൗലവിയെ മതപ്രഭാഷണത്തിനായി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. 10 വര്‍ഷത്തിനു ശേഷം സി.ബി.ഐ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്പത് പ്രതികളും പിടിയിലായി. എങ്കിലും മൗലവിയുടെ വധത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തു വന്നിട്ടില്ല.

മൗലവിയെ കാണാതായത് സംബന്ധിച്ച ലോക്കല്‍ പൊലീസിന്‍റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ 1993 ഓഗസ്റ്റ് 16ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

അഡീഷണല്‍ ഡി.ജി.പി സത്താര്‍ കുഞ്ഞിന്‍റെ നേതൃത്വത്തില്‍ അന്വേഷണം എട്ടു മാസം പിന്നിട്ടിട്ടും പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയും ഹൈക്കോടതിയെ സമീപിച്ചു. കോടതി കേസ് സി.ബി.ഐക്ക് കൈമാറി.


1996 ജനുലവരി 12ന് സി.ബി.ഐയുടെ ചെന്നൈ ബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ ഇന്‍സ്പെക്ടര്‍ ബാബു ഗൗതമിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് ഡി.വൈ.എസ്.പിമാരായ പ്രേംകുമാറും മുഹാജിറും ഇന്‍സ്പെക്ടര്‍ സി.കെ. സുഭാഷും അന്വേഷണ തലവന്മാരായി. ഇപ്പോള്‍ ഇന്‍സ്പെക്ടര്‍ വി.ടി. നന്ദകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

മൗലവിയെ കാവില്‍പ്പടിയിലെ വസതിയില്‍ നിന്ന് രാമനാട്ടുകരയിലെ മതപ്രഭാഷണ സ്ഥലത്തേക്കെന്ന് പറഞ്ഞ് നന്പര്‍ പ്ളേറ്റില്ലാത്ത, നീലനിറമുള്ള ജീപ്പില്‍ കൊണ്ടുപോയ വി.വി.ഹംസ സഖാഫിയെയും, അരൂരിലെ ചുവന്നകുന്നില്‍ മൃതദേഹം മറവ് ചെയ്യാന്‍ കുഴി ഒരുക്കിയ ഇല്യന്‍ ഹംസയെയും 2000 നവംബര്‍ 27ന് അറസ്റ്റു ചെയ്തു.

മൗലവിയെ ജീപ്പില്‍ വച്ച് കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തുന്നതിനായി ദേശീയ പാതയിലെ കൊളപ്പുറത്തുനിന്നും കോന്തിയോടന്‍ മുഹമ്മദ് കുട്ടി, തെക്കേകണ്ടി കുഞ്ഞിമരക്കാര്‍, കുന്നത്തേതില്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരോടൊപ്പം കയറിയ പി.കെ. സൈഫുദ്ദീനെ 2001 ജനുവരി 19നും പിടികൂടി.

പിന്നീട് നടന്ന അന്വേഷണത്തില്‍ കേസിലെ സുത്രധാരനായ മണ്ടാളില്‍ ഉസ്മാന്‍ മുസ്ളിയാര്‍, ജീപ്പ് ഡ്രൈവര്‍ മംഗലശ്ശേരി ബഷീര്‍, കോന്തിയോടന്‍ മുഹമ്മദ് കുട്ടി, തെക്കേകണ്ടി കുഞ്ഞിമരക്കാര്‍, കുന്നത്തേതില്‍ അബ്ദുള്‍ ഗഫൂര്‍, മുള്ളന്‍ അബ്ദുള്‍ സലാം എന്നിവര്‍ വിദേശത്തേക്ക് രക്ഷപ്പെട്ടതായി സി.ബി.ഐക്ക് വിവരം ലഭിച്ചു.

2002 ഫെബ്രുവരി 3ന് സുഭാഷിനെ മാറ്റി നന്ദകുമാറിനെ ചുമതലയേല്‍പ്പിച്ചു. നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പുതിയ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനിടയിലാണ് വിദേശത്ത് കഴിയുന്ന പ്രതികളുടെ വീടുകളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച പ്രൊക്ളമേഷന്‍ നോട്ടീസ് 2002 ഒക്ടോബറില്‍ സി.ബി.ഐ പതിക്കുന്നത്.

2003 ജൂണ്‍ നാലിന് വിദേശത്തായിരുന്ന മംഗലശ്ശേരി ബഷീറും തെക്കേകണ്ടി കുഞ്ഞിമരക്കാറും ജൂലൈ നാലിന് കോന്തിയോടന്‍ മുഹമ്മദ് കുട്ടി, മുള്ളന്‍ അബ്ദുള്‍സലാം, കുന്നത്തേതില്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഹൈക്കോടതിയില്‍ കീഴടങ്ങ


മണ്ടാളില്‍ ഉസ്മാന്‍ മുസ്ലിയാര്‍2005 ജൂലായ് 22നാണ് കീഴടങ്ങിയത്. 9 പ്രതികളെയും ചോദ്യം ചെയ്തിട്ടും മൗലവിയുടെ മൃതദേഹാവശിഷ്ടം സംബന്ധിച്ച വ്യക്തമായ സൂചന ലഭിക്കാത്തത് കേസിനെ വീണ്ടും അനിശ്ഛിതത്വത്തിലാക്കിയിരിക്കുകയാണ്.

മൂന്ന് പ്രതികളില്‍നിന്ന് ലഭിച്ച സുചനകളുനസരിച്ച് ചുവന്നകുന്നില്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് രണ്ട് തവണയും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് മൂന്ന് ദിവസവും പരിശോധിച്ചെങ്കിലും ദേഹാവശിഷ്ടം കണ്ടെത്താനായില്ല.

ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരെ പ്രതിയാക്കി കൊച്ചിയിലെ സി.ബി.ഐ കോടതി കഴിഞ്ഞ വര്‍ഷം വിധി പുറപ്പെടുവിച്ചിത്ധന്നു. കേസില്‍ പത്താം പ്രതിയാണ് കാന്തപുരം. മൗലവിയുടെ ഭാര്യ ഹവ്വ ഉമ്മ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിത്ധന്നു ഇത്.

വി.വി.ഹംസ സക്കാഫി, ഇലിയന്‍ ഹംസ, പി.കെ.സെയ്ഫുദീന്‍, മുഹമ്മദ് ബഷീര്‍, മുഹമ്മദ്കുട്ടി, കുഞ്ഞിമരയ്ക്കാര്‍, അബ്ദുള്‍ഗഫൂര്‍, അബ്ദുള്‍സലാം, ഉസ്മാന്‍ മുസ്ലിയാര്‍ എന്നിവരെയാണ് സി.ബി.ഐ. പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിത്ധന്നത്.

മൗലവിയെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.


ഉസ്മാന്‍ മുസലിയാരെ പിടികൂടിയാല്‍ മൃതദേഹാവശിഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ സ്ഥലം സംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്ന് മുസ്ലിയാരുടെ മൊഴിയുടെ പശ്ഛാത്തലത്തില്‍ നിറം മങ്ങിയിരിക്കുയാണ്.

മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന വാദത്തെ സി.ബി.ഐ എതിര്‍ക്കുന്നു. സാഹചര്യതെളിവുകളെ അടിസ്ഥാനമാക്കി ശിക്ഷ വിധിച്ച ചില കേസുകള്‍ ഉയര്‍ത്തിയാണ് സി.ബി.ഐ ആരോപണത്തെ പ്രതിരോധിക്കുന്നത്.


വെബ്ദുനിയ വായിക്കുക