ഭരണപാടവത്തിലും സംഘടനാമികവിലും കാര്‍ക്കശ്യത്തിലുമെല്ലാം ഏറെ സമാനതകളുള്ള നേതാക്കളാണ് പിണറായിയും മോദിയും. ഇരുവരും തമ്മില്‍ കാണുമ്പോള്‍ കേരളത്തിന് അത് എങ്ങനെയാണ് ഗുണമായി മാറുന്നത് എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. രാഷ്ട്രീയമോ ഭരണകാര്യങ്ങളോ ഒന്നും പിണറായി - മോദി കൂടിക്കാഴ്ചയില്‍ വിഷയമാകില്ലെന്നും ഇത് പിണറായിയുടെ സൌഹൃദസന്ദര്‍ശനം മാത്രമാണെന്നും പറയുമ്പോള്‍ തന്നെ ഏറെ രാഷ്ട്രീയ പ്രാധാന്യം ഈ സന്ദര്‍ശനത്തിന് ലഭിക്കുന്നുണ്ട്.
ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ കേരളത്തില്‍ സി പി എം - ബി ജെ പി സംഘര്‍ഷം അരങ്ങേറിയതും ബി ജെ പി പ്രവര്‍ത്തകര്‍ ഡല്‍ഹി എ കെ ജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയതും ചര്‍ച്ചാവിഷയമാകുമോ എന്നുറപ്പില്ല. ഇരുപാര്‍ട്ടികളും സമാധാനത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും കേന്ദ്രവും കേരളവും പരസ്പരസഹകരണത്തോടെ മുന്നോട്ടുപോകണമെന്നും കൂടിക്കാഴ്ചയില്‍ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ.