അകാലത്തില്‍ പൊലിഞ്ഞ താരം:പ്രമോദ് മഹാജന്‍

WDWD
ദുര്‍ഘട സന്ധികളില്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന "സങ്കടമോചന ഹനുമാന്‍', പാര്‍ട്ടിയിലെ വാജ്പേയി-അദ്വാനി നേതൃദ്വയത്തിന്‍റെ വിശ്വാസപാത്രമായ "വിശ്വസ്ത ലക്ഷ്മണ്‍'.

സ്വസഹോദരന്‍റെ വെടിയേറ്റ് ഹിന്ദുജ ആശുപത്രിക്കിടക്കയില്‍ അന്ത്യശ്വാസം വലിച്ച പ്രമോദ് മഹാജന്‍ ബി.ജെ.പി അണികള്‍ക്കിടയില്‍ അറിയപ്പെട്ട വിശേഷണങ്ങളാണിവ. അദ്ദേഹത്തിന്‍റെ രണ്ടാം ചരമദിനമാണ് ഇന്ന്.2006 മെയ് 3 നായിരുന്നു പ്രമോദ് മഹാജന്‍

പ്രമോദ് മഹാജന്‍ എന്ന പൊതുപ്രവര്‍ത്തകന്‍ രാഷ്ട്രീയ നഭസ്സുകളില്‍ നിന്നും യാത്രയാവുമ്പോള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് ബദലായി ഉയര്‍ന്ന ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷിക്കാണ് അത് ഏറെ നഷ്ടമാകുന്നത്. ഒരു പക്ഷേ പാര്‍ട്ടി ഭാവി നായകനായി കണ്ട വിശ്വസ്ത പ്രവര്‍ത്തകന്‍റെ അകാലത്തിലുള്ള വേര്‍പാട്.

ബി.ജെ.പിയുടെ രണ്ടാം നിര നേതാക്കളില്‍ പ്രമുഖനായിരുന്ന മഹാജന്‍ ഹൈടെക് തന്ത്രങ്ങള്‍ കൂടി ഉപയോഗിച്ച് പാര്‍ട്ടി പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയതിലൂടെയാണ് ശ്രദ്ധ നേടിയെടുത്തത്.

പാരമ്പര്യത്തിലൂന്നി പ്രവര്‍ത്തിച്ച ബി.ജെ.പി യില്‍ ആദ്യം ഇത് ചില അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍ പിന്നീട് ദേശീയ കക്ഷികള്‍ ഓരോന്നും ഇത്തരം ഹൈടെക് ഉപാധികള്‍ക്ക് പിന്നാലെ പാഞ്ഞപ്പോള്‍ മഹാജന്‍റെ വിമര്‍ശകരുടെ നാവടയുകയായിരുന്നു.

എതിരാളികളെ അടിയറവ് പറയിക്കുന്ന മറാഠി ചുവയുള്ള വാക്ധോരണി കൈമുതലായ പ്രഭാഷകന്‍, എല്ലാം സാധ്യം എന്ന വിശ്വാസം കാത്തുസൂക്ഷിച്ച പാര്‍ട്ടിപ്രവര്‍ത്തകന്‍, പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം കാക്കാന്‍ ഒരുപക്ഷേ 100 ശതമാനത്തിലുമധികം പ്രയത്നിച്ച സ്ഥി രോത്സാഹി, ഇതൊക്കെയായിരുന്നു ബി.ജെ.പിക്ക് പ്രമോദ് മഹാജന്‍.



തരുണ്‍ ഭാരതില്‍ തുടക്കം

ഭൗതികശാസ്ത്രത്തില്‍ ബിരുദവും രാഷ്ട്രീയ മീമാംസയില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം പത്രപ്രവര്‍ത്തനത്തില്‍ ബിരുദം കരസ്ഥമാക്കിയ മഹാജന്‍ ആര്‍.എസ്.എസ് അനുകൂല മറാത്തി പത്രമായ "തരുണ്‍ ഭാരതി'ല്‍ സബ് എഡിറ്ററായാണ് രംഗത്തു വന്നത്.

അച്ഛന്‍റെ അകാല വിയോഗത്തെ തുടര്‍ന്ന് കുടുംബത്തിന്‍റെ ഭാരം ചുമലിലായ മഹാജന്‍ ഇടക്കാലത്ത് അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു.

1996 ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പൈട്ടെങ്കിലും ജനകീയ നേതാവ് എന്നതിലുപരി രാഷ്ട്രീയ അണിയറകളിലെ നിര്‍വ്വഹണ പ്രാഗല്‍ഭ്യം കൊണ്ടാണ് മഹാജന്‍ ശ്രദ്ധ നേടിയത്.

1980 ല്‍ കൂട്ടുകക്ഷി ഭരണം ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുമ്പോള്‍ തന്നെ അതിന്‍റെ പ്രയോക്താവായി മഹാജന്‍ രംഗത്ത ുണ്ടായിരുന്നു. 1979 ല്‍ ബി.ജെ.പി. പ്രവര്‍ത്തന പഥമായി തിരഞ്ഞെടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ സംഘാംഗമായാണ് മഹാജന്‍ രാഷ്ട്രീയ വേദികളില്‍ എത്തിയത്.

1978-83 ല്‍ ബി.ജെ.പി മഹാരാഷ്ട്ര ഘടകത്തില്‍ ജനറല്‍ സെക്രട്ടറിയായ മഹാജന്‍ 1986 ല്‍ ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടതോടെ ഒന്നിന് പുറകേ ഒന്നായി നേതൃതലങ്ങളിലേക്കുള്ള അശ്വമേധം ആരംഭിക്കുകയായിരുന്നു.

1990 ല്‍ ലാല്‍ കൃഷ്ണ അദ്വാനി നയിച്ച രഥയാത്രയുടെ പ്രധാന സംഘാടകരില്‍ ഒരാളായി മഹാജന്‍റെ വളര്‍ച്ച അദ്ദേഹത്തിന് പാര്‍ട്ടിയി ലെ സ്ഥാനം ശക്തമാക്കി.

രഥയാത്രാവേളയില്‍ യാത്രയുടെ പ്രചാരണ -മാധ്യമ ചുമതലയുണ്ടായിരുന്ന മഹാജന്‍ ഉറച്ച ബന്ധങ്ങളിലൂടെ മാധ്യമങ്ങളുടെ ചിരകാല സുഹൃത്താവുന്ന കാഴ്ചയും രാജ്യം കണ്ടു. പിന്നീട് ഏത് ദശാസന്ധിയിലും നയപരിപാടികള്‍ വിവരിക്കാന്‍ പാര്‍ട്ടി ആശ്രയിച്ചതും മഹാജനെയായിരുന്നു.

മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും ഭിന്നമായി ഏറ്റെടുക്കുന്ന പ്രവര്‍ത്തി അത് വമ്പിച്ച വിജയമാക്കാന്‍ കൃത്യമായ ഗൃഹപാഠം നടത്ത ാനുള്ള മഹാജന്‍റെ സന്നദ്ധതയാണ് ബി.ജെ.പി നേതൃത്വത്തിന് അദ്ദേഹത്തെ പ്രിയങ്കരനാക്കിയതും.


WDWD
യുവ പ്രതിരോധ മന്ത്രി

പതിമൂന്ന് ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന 1996 ലെ വാജ്പേയി സര്‍ക്കാറില്‍ പ്രതിരോധ മന്ത്രിയായി നിയോഗിക്കപ്പെട്ടതോടെ മഹാജന് പാര്‍ട്ടി നല്‍കുന്ന പരിഗണന വെളിപ്പെടുകയായിരുന്നു.

പാര്‍ട്ടി നയതന്ത്രജ്ഞന്‍, കേന്ദ്രമന്ത്രി, എം.പി. എന്നീ നിലകളില്‍ തിളങ്ങിയ മഹാജന്‍ മഹാരാഷ്ട്രയില്‍ ഏറെ വിജയിച്ച ബി.ജെ.പി - ശി വസേന രാഷ്ട്രീയ കൂട്ടുകെട്ടിന്‍റെ ശില്‍പ്പികളില്‍ പ്രമുഖനായിരുന്നു.

കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ വിദഗ്ധന്‍ എന്ന നിലയില്‍ ബി.ജെ.പി വിശ്വാസമര്‍പ്പിച്ച മഹാജന്‍റെ നേതൃത്വത്തിലാണ് ഒറീസയിലെ ബിജു ജനതാദളുമായും തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെയുമായും ബി.ജെ.പിയുടെ കൂട്ടുകെട്ടുകള്‍ പിറന്നത്. ഇതാവട്ടെ ദേശീയരാഷ്ട്രീയ ത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി കേന്ദ്രഭരണത്തിന് ബി.ജെ.പിയെ പ്രാപ്തമാക്കി.

"ചെറിയ കൂട്ടുകെട്ടുകള്‍ തെരഞ്ഞെടുപ്പിന് ശേഷം അതിന്‍റെ ഫലം തെളിയിക്കും.' എന്ന മഹാജന്‍റെ വാക്കുകള്‍ സത്യമായതോടെ ബി.ജെ.പിയിലെ മൂന്നാമന്‍ എന്ന തലത്തിലേക്ക് മഹാജന്‍ നടന്നടുക്കുകയായിരുന്നു.




വിവാദങ്ങളുടെ തോഴന്‍

കൂട്ടുകെട്ടുകളുടെ തോഴന്‍ എന്ന പോലെ കക്ഷികളെ പിളര്‍ത്തി ഭരണം പിടിച്ചെടുക്കാനുള്ള ചാണക്യ തന്ത്രവും മഹാജന്‍റെ പ്രത്യേകതയായിരുന്നു.

രാജ്യത്തെ പരമോന്നത ഭരണ സംവിധാനത്തിന് ഏറ്റവുമധികം പ്രതിനിധികളെ സംഭാവന ചെയ്യുന്ന ഉത്തര്‍പ്രദേശാണ് മഹാജന്‍റെ ഈ ചാണക്യ തന്ത്രങ്ങള്‍ക്ക് വേദിയായത്.

ഉത്തര്‍പ്രദേശില്‍ ഭരണത്തില്‍ ഉറച്ചിരുന്ന കോണ്‍ഗ്രസ്സും ബി.എസ്.പിയും പിളര്‍ത്തി അധികാരം കൈക്കലാക്കാന്‍ ബി.ജെ.പിയെ സഹായിച്ചത് മഹാജനല്ലാതെ മറ്റാരുമായിരുന്നില്ല. കല്യാണ്‍ സിംഗ് സര്‍ക്കാര്‍ ഹിന്ദി ഹൃദയഭൂമികളില്‍ ഒന്നായ ഉത്തര്‍പ്രദേശിന്‍റെ ഭരണസാരഥ്യം വഹിക്കുന്നതാണ് രാജ്യം പിന്നീട് കണ്ടത്.

എം.കെ.ബേസ്ബുറാ ഇടപാട്, ടാറ്റ എയര്‍ലൈന്‍ ആരോപണം, ശിവാനി ഭട്നാഗര്‍ കൊലക്കേസ്, മാരുതി-സുസുക്കി ഒത്തുതീര്‍പ്പ് എന്നിവയിലൂടെ വിവാദനായകനായും മഹാജന്‍ വാര്‍ത്തകളില്‍ ഇടം നേടി.

1998 ല്‍ മാധ്യമങ്ങള്‍ വിജയിയെന്ന് വാഴ്ത്തിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാജന് തിരിച്ചടിയേറ്റു.

വ്യവസായികളുമായി ഹൃദ്യമായ ബന്ധം സൂക്ഷിച്ച മഹാജന്‍ പാര്‍ട്ടിയെ പാരമ്പര്യ തത്വങ്ങളില്‍ നിന്നും ഫൈവ് സ്റ്റാര്‍ സംസ്ക്കാരത്തി ലേക്ക് നയിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നു.

2001-2003 ല്‍ വാര്‍ത്താവിനിമയ മന്ത്രി എന്ന നിലയില്‍ ഇന്ത്യയിലെ സെലുലര്‍ വിപ്ളവത്തിന് പിന്തുണയേകിയ മഹാജന്‍ റിലയന്‍സ് ഇന്‍ഫോകോമിനെ വഴിവിട്ടു സഹായിച്ചു എന്ന വിവാദത്തിനും ഇരയായി.

2004 ല്‍ "ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചരണ വാക്യവുമായി ബി.ജെ.പിയുടെ പ്രചരണ രംഗത്ത് മഹാജന്‍ സജീവമായെങ്കിലും ഒടുവില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടി ഈ പ്രചാരണം കാരണമാണെന്ന ദുഷ്പേരും മഹാജന് നല്‍കി.

മഹാജന്‍റെ അമിതമായ ആത്മവിശ്വാസമാണ് ബി.ജെ.പിക്ക് ദേശീയ തെരഞ്ഞെടുപ്പില്‍ പരാജയം നല്‍കിയതെന്ന വിമര്‍ശനവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു.

ശേഷം മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് ചുമതല ലഭിച്ചിട്ടും അതില്‍ വിജയിക്കാന്‍ രാജ്യസഭാംഗവും ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വന്ന മഹാജനായില്ല.

പ്രതീക്ഷ കൈവിടാതെ രാഷ്ട്രീയ രംഗത്ത് തിരിച്ചു വരവിനൊരുങ്ങവേയാണ് സഹോദരന്‍റെ തോക്കിനിരയായി അദ്ദേഹം ആശുപത്രിക്കിടക്കയിലായത്.



WDWD
രക്തബന്ധത്തില്‍ മരണഗന്ധം

രാഷ്ട്രീയ നഭസ്സുകളില്‍ പടവുകള്‍ ഒന്നൊന്നായി കയറിപ്പോയ മഹാജന്‍റെ ജീവിതാശ്വമേധത്തിന് തടയിട്ടത് അദ്ദേഹത്തിന്‍റെ ഇളയ സഹോദരന്‍ പ്രവീണ്‍ മഹാജനാണെന്നത് രാജ്യം കണ്ട വിരോധാഭാസങ്ങളില്‍ ഒന്നായി.

ഭാവി പ്രധാനമന്ത്രിയായി പോലും ഉയരുമായിരുന്ന മഹാജന് നേരെ അദ്ദേഹത്തിന്‍റെ ഫ്ളാറ്റില്‍ 2006 ഏപ്രില്‍ 22 ന് രാവിലെ എട്ട് മണി യോടെ എത്തിയ സഹോദരന്‍ പ്രവീണ്‍ .32 ബ്രൗണിംഗ് പിസ്റ്റള്‍ ഉപയോഗിച്ച് നിറയൊഴിച്ചതൊടെ അദ്ദേഹത്തിന്‍റെ ജീവന്‍ വിധിയുടെ കൈകളിലാവുകയായിരുന്നു.

പാര്‍ട്ടിയിലും അധികാരരംഗത്തും ഉന്നത്ത പദവി വഹിച്ചുവന്ന സഹോദരന്‍ തന്നെ അവഗണിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രവീണ്‍ മൊഴി നല്‍കിയെങ്കിലും ഇത് സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും മാഞ്ഞിട്ടില്ല.

1949 ഒക്ടോബര്‍ 30 ന് ആന്ധ്രാ പ്രദേശിലെ മഹ്ബൂബ്നഗറില്‍ വെങ്കടേഷ്-പ്രഭാവതി മഹാജന്‍ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായാണ് പ്രമോദ് മഹാജന്‍ ജനിച്ചത്.

മൂത്ത സഹോദരി പ്രതിഭ, ഔറംഗബാദിലെ കര്‍ഷകനായ പ്രകാശ് മഹാജന്‍, പ്രധ്യന(ഇവരെ പിന്നീട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ ഗോപിനാഥ് മുണ്ടേ വിവാഹം ചെയ്തു) എന്നിവരാണ് പ്രവീണിനെ കൂടാതെ പ്രമോദ് മഹാജന്‍റെ മറ്റ് സഹോദരങ്ങള്‍.

രേഖയാണ് പ്രമോദിന്‍റെ ഭാര്യ. പൂനം, രാഹൂല്‍ എന്നിവരാണ്