ദമ്പതിമാരുടെ ആത്മഹത്യ; സിപിഎം നേതാവ് കുടുങ്ങും, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

വ്യാഴം, 5 ജൂലൈ 2018 (10:49 IST)
സ്വർണം മോഷണം പോയതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ സി പി എം നേതാവും പൊലീസും കുടുങ്ങും. ചങ്ങനശേരി പൂവാത് സുനിൽകുമാറും ഭാര്യ രേഷ്മയുമാണ് ആത്മഹത്യ ചെയ്തത്. 
 
സജി കുമാർ എന്ന വ്യക്തിയുടെ സ്ഥാപനത്തിൽ നിന്നും 600 ഗ്രാം സ്വർണം മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് സജികുമാർ നകിയ പരാതിയിലാണ് ഈ സ്ഥാപനത്തിലെ ജോലിക്കാരനായ സുനിൽ കുമാറിനെ ചോദ്യം ചെയ്തത്. തുടർന്ന് ഇരുവരേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 
 
ദമ്പതികളുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. സ്വര്‍ണം മോഷ്ടിച്ചുവെന്ന് പോലീസ് മര്‍ദ്ദിച്ച് എഴുതി വാങ്ങിയെന്നാണ് ആത്മഹത്യാകുറപ്പിലുള്ളത്. സ്വര്‍ണമോ പണമോ നല്‍കിയില്ലെങ്കില്‍ ഇനിയും മര്‍ദ്ദിക്കുമെന്ന് ദമ്പതികള്‍ക്ക് ഭയമുണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നത്.  
 
ആത്മഹത്യക്ക് കാരണം സിപിഎം കൗണ്‍സിലര്‍ സജികുമാറാണാണെന്ന് കുറിപ്പില്‍ പറയുന്നു. സജികുമാര്‍ തന്നെയാണ് സ്വര്‍ണം വിറ്റതെന്ന് കുറിപ്പിലുണ്ട്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നുവത്രെ സജികുമാര്‍ സ്വര്‍ണം വിറ്റത്. എന്നാല്‍ അത് സുനില്‍ മോഷ്ടിച്ചുവെന്ന് ആരോപിക്കുകയായിരുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍