2020 ല്‍ കല്ലമ്പലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. ട്യൂഷന്‍ പഠിക്കാനെത്തിയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വിവരം കുട്ടി മാതാപിതാക്കളെ അറിയിക്കകയും പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് കല്ലമ്പലം എസ് ഐ ആയിരുന്ന നിജാം വി ആണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. വര്‍ക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് ആര്‍ സിനിയാണ് ശിക്ഷ വിധിച്ചത്.