ജോലിക്ക് പോകാന്‍ പറഞ്ഞ അമ്മയെ മകന്‍ കസേര കൊണ്ട് അടിച്ചു കൊന്നു
ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ മകന്‍ കസേര കൊണ്ട് അടിച്ചു കൊന്നു. പൊള്ളാച്ചി ശെൽവഗണപതിനഗര്‍ സ്വദേശിയായ ചെല്ലമ്മാളിനെയാണ് മകന്‍ മൗനഗുരു (36) ക്രൂരമായി കൊലപ്പെടുത്തിയത്. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിലാരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്‌ച തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. ജോലിക്ക് പോകാന്‍ മകനെ ചെല്ലമ്മാൾ നിര്‍ബന്ധിക്കുമായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കൊല നടന്ന ദിവസവും അമ്മയും മകനും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ദേഷ്യം വന്ന മൗനഗുരു ചെല്ലമ്മാളിനെ അടിച്ചു കൊല്ലുകയായിരുന്നു.
കൊലയ്‌ക്ക് ശേഷം പ്രതി രക്ഷപ്പെട്ടു. അച്ഛന്‍ മരിച്ച ശേഷം പെരുമാള്‍ മാനസില അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കളും സമീപവാസികളും വ്യക്തമാക്കി.