ഉറങ്ങാനായി കഞ്ഞിന് നൽകിയത് ഹെറോയിൻ, ഒരുവയസുകാരൻ മരിച്ച കേസിൽ അമ്മ അറസ്റ്റിൽ

ശനി, 21 സെപ്‌റ്റംബര്‍ 2019 (19:57 IST)
മയക്കുമരുന്ന് ഉള്ളിൽ ചെന്ന് ഒരുവയസുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ അമേരിക്കയിലെ ന്യൂയോർക്കിലാണ് സംഭവം. കിബർലി നെല്ലികൻ എന്ന 33കാരിയാണ് സ്വന്തം കുഞ്ഞിനോട് ക്രൂരത കാട്ടിയത്. ഉറങ്ങുന്നതിനായി ദിവസേന ഇവർ കുറഞ്ഞ അളവിൽ കുഞ്ഞിന് ഹെറോയിൻ നൽകുകയായിരുന്നു. 
 
2018 ഒക്ടോബർ പത്തിനാണ് കുഞ്ഞ് മരിച്ചത്. പരിശോധനയിൽ ഹെറോയിൽ ഉള്ളിൽ ചെന്നതാണ് കുഞ്ഞിന്റെ മരണത്തിന് കാരണം എന്ന് കണ്ടെത്തി. യുവതി ആദ്യം കുറ്റം നിഷേധിച്ചു എങ്കിലും കുഞ്ഞിന് 15 പ്രാവശ്യത്തോളം ഭര്യ മയക്കുമരുന്ന് നൽകിയിരുന്നതായി ഭർത്താവ് മൊഴി നൽകിയതോടെ യുവതിക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു.  
 
ഉറങ്ങുന്നതിനായി മറ്റു മക്കൾക്കും മയക്കുമരുന്ന് നൽകിയിരുന്നു എന്നും കുഞ്ഞിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല എന്നുമാണ് യുവതി കോടതിയിൽ കുറ്റസമ്മതം നടത്തിയത്. ഒരുവർഷം തടവും 1,42,120 രൂപ പിഴയുമാണ് ഇവർക്ക് കോടതി ശിക്ഷ വിധിച്ചത്. ഭർത്താവിനെയും 18 വയസിൽ താഴെ പ്രായമുള്ള മക്കളെ കാണുന്നതും കോടതി വിലക്കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍