മകളെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടി; മാതാപിതാക്കൾ അറസ്‌റ്റിൽ

ചൊവ്വ, 7 ഓഗസ്റ്റ് 2018 (11:44 IST)
മകളെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയ മാതാപിതാക്കൾ അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ചൗദാർപുർ ഗ്രാമത്തിലാണ് സംഭവം. ജൂൺ മാസത്തിലാണ് ഇവർ മകളെ കൊലപ്പെടുത്തിയത്.
 
കുട്ടിയെ കാണാനില്ലെന്ന കാര്യം അയൽവക്കക്കാർ പൊലീസിൽ പരാതി നൽകിയതിലൂടെയാണ് മാതാപിതാക്കൾ പിടിയിലാകുന്നത്. പരാതിയെത്തുടർന്ന് പൊലീസ് പരിശോധന ആരംഭിക്കുകയും തുടർന്ന് കുട്ടിയുടെ മൃതദേഹം ലഭിക്കുകയുമായിരുന്നു. കുഞ്ഞിന് ആരോഗ്യമില്ലാത്തത് മാതാപിതാക്കളെ വിഷമിപ്പിച്ചിരുന്നു.
 
ഈ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട ശേഷം അവിടെ ക്ഷേത്രം പണി കഴിപ്പിച്ചാൽ ഇനി ജനിക്കാൻ പോകുന്ന കുഞ്ഞിന് പൂർണ്ണ ആരോഗ്യമുണ്ടാകുമെന്ന് ഒരു പൂജാരി പറഞ്ഞതിനെത്തുടർന്നാണ് ഇങ്ങനെ ചെയ്‌തതെന്നാണ് മാതാപിതാക്കളുടെ മൊഴി. അമ്മയ്‌ക്ക് മകളെ പിരിയാൻ കഴിയാത്തതുകൊണ്ടാണ് വീടിനുള്ളിൽ തന്നെ മൃതദേഹം കുഴിച്ചിട്ടതെന്ന് കുട്ടിയുടെ മുത്തശ്ശി പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ ആമാശയത്തിൽ ഭക്ഷണത്തിന്റെ ഒരു തരി പോലും ഇല്ലായിരുന്നുവെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍