പതിനേഴുകാരി കൂട്ടമാനഭംഗത്തിനിരയായി; സംഭവം യോഗിയുടെ യുപിയില്‍

വ്യാഴം, 11 ജനുവരി 2018 (15:39 IST)
പതിനേഴുവയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ഉത്തർപ്രദേശിലെ ഷാമില ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. സ്കൂള്‍ വിട്ടശേഷം അമ്മാവന്‍റെ വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഒരു സംഘം യുവാക്കള്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്.
 
രാത്രിയേറെ കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയെ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍