വീണ്ടും ജീവനെടുത്ത് പ്രണയപ്പക: ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന് കാമുകൻ യുവതിയെ കുത്തിക്കൊന്നു, ശേഷം സ്വയം കഴുത്ത് മുറിച്ചു

ശനി, 29 ജൂണ്‍ 2019 (15:19 IST)
ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് കാമുകൻ യുവതിയെ കുത്തിക്കൊന്നു. ഡൽഹിയിലാണ് സംഭവം. പിങ്കിയെന്ന 24 വയസ്സുകാരിയെയാണ് കാമുകൻ  സണ്ണി കുത്തിക്കൊന്നത്. വയറ്റിലും നെഞ്ചിലും ആഞുകുത്തി കൊലപ്പെടുത്തിയ ശേഷം ഇയാളും കഴുത്ത് മുറിച്ച് സ്വയം ആതമഹത്യ ചെയ്യാൻ ശ്രമിച്ചു. പിങ്കി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
 
സണ്ണിയും പിങ്കിയും തമ്മിൽ പരിചയപ്പെടുത്തത് കഴിഞ്ഞ വാലൻഡൈൻസ് ഡെയിലാണ്. ഇവർ പിന്നീട് അടുക്കുകയായിരുന്നു. പിങ്കിയിലുടെ ഭർത്താവ് ഇവർ തമ്മിൽ അടുപ്പത്തിലാണെന്ന് അറിയുകയും താമസം മാറുകയും ചെയ്തു. താൻ ചെയ്തത് തെറ്റാണെന്ന് തോന്നിയ പിങ്കി പിന്നീട് സണ്ണിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ ശ്രമിച്ചു. 
 
എന്നാൽ സണ്ണി നിരന്തരമായി പിങ്കിയെ ശല്യപ്പെടുത്തുകയായിരുന്നു. പിങ്കി ഒഴിഞ്ഞുമാറുകയായിരുന്നു. ഈയവസരത്തിലാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് സണ്ണി വീട്ടിൽ എത്തുന്നതും പിങ്കിയെ കുത്തിക്കൊല്ലുന്നതും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍