പരീക്ഷയെഴുതാൻ പോയ യുവതി വെട്ടേറ്റ നിലയിൽ പാലായിലെ റോഡരുകിൽ

ജോൺസി ഫെലിക്‌സ്

വ്യാഴം, 8 ഏപ്രില്‍ 2021 (08:47 IST)
പരീക്ഷയെഴുതാൻ പോയ യുവതിയെ പാലായിലെ റോഡരുകിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കൽ ടിൻറു മരിയ ജോൺ (26) ആണ് വീട്ടിൽ നിന്ന് 150 മീറ്റർ അകലെ തലയ്ക്ക് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് ചോരവാർന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. 
 
പുലർച്ചെ അഞ്ചുമണിക്ക് വീട്ടിൽ നിന്നിറങ്ങിയ തന്നെ വഴിയിൽ വച്ച് ആരോ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. യുവതി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍