ലൌ ജിഹാദ് എന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ പ്രണയിച്ച ഹിന്ദു യുവതിക്ക് നേരെ പൊലീസിന്റെ കൈയ്യേറ്റം. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ലൗ ജിഹാദെന്ന് ആരോപിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ പിടിച്ച് നല്‍കിയ യുവാവിനേയും യുവതിയേയുമാണ് പോലീസ് ആക്രമിക്കുന്നത്. മീററ്റിലാണ് സംഭവം.