കാമുകിക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം, 22കാരൻ കൌമാരക്കാരിയായ കാമുകിയെ കുത്തി

വെള്ളി, 12 ഏപ്രില്‍ 2019 (13:58 IST)
മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 22 കാരനായ യുവാവ് പ്രായ പൂർത്തിയാവാത്ത കാമുകിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഡൽഹിയിലെ വെസ്റ്റ് ചജ്ജുപൂരിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ദീപക് യാദവ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ദീപക് യാദവും 17കാരിയായ പെൺകുട്ടിയും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ പെൺകുട്ടി മറ്റാരോ ആയി അടുപ്പിത്താലാണ് എന്ന് ദീപക് സംശയം തുടങ്ങി. ഇതാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. 
 
സംഭവ ദിവസം ലോനി സ്വദേശിയായ പെൺകുട്ടിയുമൊത്ത് ദീപക് ബിഹാറി കോളനിയിലെ ഫർഷ് ബസാറിൽ എത്തി. ഇവിടെ വച്ച് മുർച്ചയേറിയ വസ്ഥു ഉപയോഗിച്ച് ദീപക് പെൺകുട്ടിയെ കുത്തുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യൺഗൾ ലഭിച്ചതോടെയാണ് പൊലീസ് പ്രതിയെ റസ്റ്റ് ചെയ്തത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍