യുവതിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിച്ച് ക്രൂരതകാട്ടി അജ്ഞാതൻ

തിങ്കള്‍, 25 ഫെബ്രുവരി 2019 (15:14 IST)
ഡൽഹി: ഡൽഹിയിൽ യുവതിയുടെ മുഖം ബ്ലേഡ് ഉപയോഗിച്ച് കീറിമുറിച്ച് വികൃതമാക്കി അജ്ഞാതനായ യുവാവ്. ഡൽഹിയിലെ മംഗോള്‍പുരിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കടയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ പെട്ടെന്നായിരുന്ന ആക്രമണം 
 
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങവെ പെൺകുട്ടിയുടെ മുഖം പ്രതി ബ്ലേഡ് ഉപയോഗിച്ച് കീറി മുറിക്കുകയായിരുന്നു. അക്രമം നടത്തിയ ഉടൻ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. വർഷങ്ങൾക്ക് മുൻപ് പിന്നാലെ നടന്ന് വിവാഹാഭ്യർത്ഥന നടത്തി ശല്യം ചെയ്തിരുന്നയാളാവാം സംഭവത്തിന് പിന്നിൽ യുവതി പൊലീസിനോട് വ്യക്തമാക്കി.
 
പുറകെ നടന്ന് ശല്യം ചെയ്തതിന് ഒരു യുവാവിനെതിരെ ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു. ഇയാളാവാം അക്രമത്തിന് പിന്നിൽ എന്നാണ് യുവതി സംശയിക്കുന്നത്.
 
അതേസമയം സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻപുണ്ടായ സംഭവത്തിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽനിന്നും പ്രതിയെ കണ്ടെത്താനാകുമോ എന്നാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍