ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിന് തെളീവ് നൽകാമെന്ന് പറഞ്ഞ് യുവതിയുമായി ഫെയി‌സ്ബുക്കിലൂടെ അടുത്തു, പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; സംഭവം ഇങ്ങനെ

തിങ്കള്‍, 18 ഫെബ്രുവരി 2019 (13:13 IST)
തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കൻ ശ്രമിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടി. വയനാട് മാനന്തവാടി സ്വദേശിയായ ഷിറിൽ രാജാണ് പിടിയിലായത്. യുവതിയെ ഭീഷണിപ്പെടുത്തി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ട യുവാവിൻ പൊലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു.
 
ഭർത്താവിന്റെ രഹസ്യ ബന്ധത്തിന് തെളിവ് നൽകാം എന്ന് പറഞ്ഞാണ് ഫെയിസ്ബുക്കിലൂടെ ഇയാൾ യുവതിയുമായി അടുക്കുന്നത്. പിന്നീട് ഇതിന്റെ പേരിൽ ശല്യം ചെയ്യാൻ ആരംഭിച്ചു. ഒടുവിൽ ഷിറിൽ യുവതിയെ ഭീഷണിപ്പെടുത്തി ഹോട്ടൽ‌ മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതോടെ യുവതി കാര്യങ്ങൾ ഭർത്താവിനെ അറിയിച്ചു.
 
ഉടൻ തന്നെ ഭർത്താവ് പൊലീസിൽ പരാതി നൽകി. യുവതിയോട് ഹോട്ടൽ മുറിൽ എത്താം എന്ന് പ്രതിക്ക് മറുപടി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. യുവതിയുടെ മറുപടി ലഭിച്ച പ്രതി ഹോട്ടൽ മുറിയിലേക്ക് പോകുന്നതിനായി തമ്പാനൂർ ബസ്റ്റാന്റിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍