പൊലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ ആശ്ലീല വെബ്സൈറ്റിൽ: സഹപ്രവർത്തകനായ പൊലീസുകാരൻ പിടിയിൽ
വെള്ളി, 5 ഒക്‌ടോബര്‍ 2018 (18:53 IST)
പട്ന: പൊലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ അസ്ലീല വെബ്സൈറ്റിൽ അപ്‌ലോട് ചെയ്ത സഹപ്രവർത്തകനായ പൊലീസുകാരൻ അറസ്റ്റിൽ. ബീഹാറിലാണ് സംഭവം ഉണ്ടായത്. മിഥിലേഷ് കുമാർ ജാ എന്ന കോൺസ്റ്റബിളാണ് അറസ്റ്റിലായത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. സ്വകാര്യ ദൃശ്യങ്ങൾ അസ്ലീല വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തതായി അറിഞ്ഞ യുവതി നൽകിയ പരാതിയുടെ അടിസ്ഥനത്തിലാണ് നടപടി.