അഞ്ജലിൽ മോഷണം ആരോപിച്ച് ആൾകൂട്ടം മർദ്ദിച്ച യുവവ് മരിച്ചു

തിങ്കള്‍, 16 ജൂലൈ 2018 (16:30 IST)
അഞ്ചൽ: മോഷണക്കുറ്റം ആരോപിച്ച് ആൾകൂട്ടം മർദ്ദിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ മാണിക് റോയ്‌യാണ് മരിച്ചത്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. 
 
ജൂൺ 24നായിരുന്നു യുവാവിന് മർദ്ദനമേറ്റത്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഒരാളെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
 
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. തലക്കേറ്റ അടിയാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍